നവരാത്രി തിരക്കിനിടയില്‍ മാല പൊട്ടിച്ച കേസ്: ബംഗളൂരുവില്‍ നിന്ന് പിടിയിലായ പ്രതിയെ പിഷാരികാവിലെത്തിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വയോധികയുടെ മാല കവര്‍ന്ന കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. തെലങ്കാന സ്വദേശിനിയായ പ്രതി ജ്യോതിയെ (45) മോഷണം നടന്ന സ്ഥലത്തും ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന…

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വയോധികയുടെ മാല കവര്‍ന്ന കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. തെലങ്കാന സ്വദേശിനിയായ പ്രതി ജ്യോതിയെ (45) മോഷണം നടന്ന സ്ഥലത്തും ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ഭാഗത്തുമെത്തിച്ചാണ് കൊയിലാണ്ടി പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.

കോടതി നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ട പ്രതിയുമായാണ് അന്വേഷണ സംഘം ക്ഷേത്രത്തിലെത്തിയത്. ഒക്ടോബര്‍ 10-നായിരുന്നു കേസിനാസ്പദമായ സംഭവം. നവരാത്രി ആഘോഷത്തിനിടെ ക്ഷേത്രത്തില്‍ തൊഴാനെത്തിയ പാലക്കുളം സ്വദേശിനി ഭാമിനിയുടെ നാലര പവന്റെ മാലയാണ് തിരക്കിനിടയില്‍ പ്രതി കവര്‍ന്നത്.

ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ഇതേ വേഷത്തില്‍ ജ്യോതി അന്ന് തന്നെ മാഹി പള്ളിയിലും മോഷണം നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാഹി പൊലീസ് ബംഗളൂരുവില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ദൃശ്യങ്ങള്‍ ഒത്തുനോക്കിയാണ് കൊയിലാണ്ടിയിലെ മോഷണവും നടത്തിയത് ജ്യോതി തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന പ്രതിക്ക് പലയിടങ്ങളിലായി വ്യാജ വിലാസങ്ങളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇവര്‍ക്ക് പിന്നില്‍ വിദഗ്ധ പരിശീലനം ലഭിച്ച വലിയൊരു മോഷണസംഘമുണ്ടെന്നും ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും കൊയിലാണ്ടി എസ്.എച്ച്.ഓ കിരണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറിയിച്ചു.

The post നവരാത്രി തിരക്കിനിടയില്‍ മാല പൊട്ടിച്ച കേസ്: ബംഗളൂരുവില്‍ നിന്ന് പിടിയിലായ പ്രതിയെ പിഷാരികാവിലെത്തിച്ചു appeared first on.

Comments (0)