പെട്രോൾ-ഡീസൽ വില കുറച്ച് നയാര
ന്യൂഡൽഹി: സ്വകാര്യ എണ്ണ കമ്പനിയായ നയാര പെട്രോൾ-ഡീസൽ വില കുറച്ചു. പെട്രോൾ വില ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞ സാഹചര്യത്തിലാണ് നയാരയുടെ നടപടി. പശ്ചിമേഷ്യൻ സംഘർഷത്തിൽ അയവ് വന്നതിന്…
ന്യൂഡൽഹി: സ്വകാര്യ എണ്ണ കമ്പനിയായ നയാര പെട്രോൾ-ഡീസൽ വില കുറച്ചു. പെട്രോൾ വില ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞ സാഹചര്യത്തിലാണ് നയാരയുടെ നടപടി. പശ്ചിമേഷ്യൻ സംഘർഷത്തിൽ അയവ് വന്നതിന് ശേഷം ഇതാദ്യമായാണ് ്ഒരു എണ്ണ കമ്പനി വില കുറക്കുന്നത്.
രാജ്യത്തെ 7,000 നയാര പമ്പുകളിൽ ഇന്ന് മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞിട്ടും ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറക്കാൻ പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തയാറായിട്ടില്ല. രാജ്യത്തിന് ആവശ്യമായ 90 ശതമാനം ഇന്ധനവും വിതരണം ചെയ്യുന്നത് ഈ കമ്പനികളാണ്. ഒരു ലക്ഷത്തിലധികം പമ്പുകൾ കമ്പനികൾക്കുണ്ട്.
രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു. സിലിണ്ടറൊന്നിന് 183 രൂപയുടെ കുറവാണ് വരുത്തിയത്. ഗാർഹിക എൽപിജി സിലിണ്ടർ വിലയിൽ മാറ്റമില്ല. ഇന്ന് മുതൽ പുതിയ വില നിലവിൽ വരും.ഇന്നത്തെ വിലയിടിവോടെ 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന്റെ വില 2930 രൂപയായി കുറയും. അതേസമയം, ഗാർഹിക ഉപഭോക്താക്കൾക്ക് എണ്ണകമ്പനികൾ ഒരു ആനുകൂല്യവും നൽകിയിട്ടില്ല. ഗാർഹിക സിലിണ്ടർ വില മാറ്റമില്ലാതെ തുടരും.
അതേസമയം, യുദ്ധകാലവുമായി താരതമ്യം ചെയ്യുമ്പോൾ വൻ വിലയിടിവിലാണ് രാജ്യാന്തര വിപണിയിൽ എണ്ണ വിൽക്കുന്നത്. ബാരലിന് 73.18 ഡോളറിലാണ് ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ്റെ വില. ഡബ്യുടിഐ ക്രൂഡോയിലിന്റെ വ്യാപാരം 69.77 ഡോളറിലും പുരോഗമിക്കുന്നു. യുദ്ധത്തിന്റെ ഗതിയനുസരിച്ചിരിക്കും വരും ദിവസങ്ങളിലെ എണ്ണവില.
Comments (0)