എംഡിഎംഎ കേസിൽ പിടിയിലായ മൂന്ന് അധ്യാപികമാർ ഉൾപ്പെടെയുള്ള അഞ്ച് പ്രതികളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി
കോഴിക്കോട് വടകര എംഡിഎംഎ കേസിൽ പിടിയിലായ മൂന്ന് അധ്യാപികമാർ ഉൾപ്പെടെയുള്ള അഞ്ച് പ്രതികളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ പോലീസ് നടപടി തുടങ്ങി.പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള കോടികളുടെ ഇടപാടുകൾ പുറത്തുവന്നതിനെ തുടർന്നാണിത്.കേസ് അഞ്ച്…
കോഴിക്കോട് വടകര എംഡിഎംഎ കേസിൽ പിടിയിലായ മൂന്ന് അധ്യാപികമാർ ഉൾപ്പെടെയുള്ള അഞ്ച് പ്രതികളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ പോലീസ് നടപടി തുടങ്ങി.പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള കോടികളുടെ ഇടപാടുകൾ പുറത്തുവന്നതിനെ തുടർന്നാണിത്.കേസ് അഞ്ച് പേരിൽ ഒതുങ്ങില്ല എന്നും പോലീസ് വ്യക്തമാക്കി.
കേസിൽ പിടിയിലായ അധ്യാപികമാർക്ക് 12,000,13,000 രൂപ മാത്രമാണ് ശമ്പളമെങ്കിലും ഇവരുടെ അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് രൂപയുണ്ടെന്ന് പോലീസ് കണ്ടെത്തി. ആഡംബര ജീവിതം നയിച്ച ഇവർ ലഹരിവ്യാപാരം നടത്തി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം പിടിയിലായ സഫുവാൻ ഉൾപ്പെടെ അഞ്ച് പേരാണ് നിലവിൽ പോലീസിന്റെ പിടിയിലായിട്ടുള്ളത്. ഇതിൽ ഒടുവിൽ അറസ്റ്റിലായ കണ്ണൂർ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന്റെ അക്കൗണ്ട് വഴി മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു കോടി രൂപയിലധികം ഇടപാട് നടന്നിട്ടുണ്ട്. ഡെലിവറി ജോലിയുടെ മറവിലാണ് ജിജിൽ ലഹരി വിൽപ്പന നടത്തിയിരുന്നതെന്നാണ് പോലീസ് കരുതുന്നത്.
Comments (0)