പെരുവണ്ണാമൂഴി ഓനിപ്പുഴ കരകവിഞ്ഞു; പാലം മുങ്ങി ഗതാഗതം തടസ്സപ്പെട്ടു
Submerged പെരുവണ്ണാമൂഴി : ഇന്നലെ പെയ്ത ശക്തമായ മഴയില്‍ പെരുവണ്ണാമൂഴി ഡാമിനടുത്തുള്ള ഓനിപ്പുഴ കരകവിഞ്ഞ് പാലത്തിന് മുകളിലൂടെ ഒഴുകിയതോടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിന് സമീപത്തുള്ള ഓനിപ്പുഴ പാലമാണ്…
Submerged
പെരുവണ്ണാമൂഴി : ഇന്നലെ പെയ്ത ശക്തമായ മഴയില്‍ പെരുവണ്ണാമൂഴി ഡാമിനടുത്തുള്ള ഓനിപ്പുഴ കരകവിഞ്ഞ് പാലത്തിന് മുകളിലൂടെ ഒഴുകിയതോടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിന് സമീപത്തുള്ള ഓനിപ്പുഴ പാലമാണ് വെള്ളത്തില്‍ മുങ്ങിയത്. മഴ ശക്തമായതോടെ പുഴ നിറഞ്ഞ് ഒഴുകുകയും റോഡിലേക്ക് വെള്ളം കയറുകയും ചെയ്തു. ഇതോടെ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ മറ്റ് വാഹനത്തിനും ഈ വഴി കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയായി.
കൂടാതെ കഴിഞ്ഞ ദിവസം റോഡരികില്‍ അപകടാവസ്ഥയില്‍ നിന്ന മരങ്ങള്‍ മുറിച്ച് ഓവുചാലിലേക്ക് ഇട്ടിരുന്നു. ഇതുമൂലം ഓവുചാല്‍ അടഞ്ഞതാണ് വെള്ളം പാലത്തിന് മുകളിലൂടെ ഒഴുകാന്‍ കാരണമായത്. ഇത് നീക്കാന്‍ യാതൊരു ശ്രമവും നടന്നില്ല. ഇന്ന് പാലം അടഞ്ഞതോടെ ഇറിഗേഷന്‍ വകുപ്പ് സ്ഥലത്തെത്തി വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമായിരുന്ന മരച്ചിലകള്‍ ജെസിബി ഉപയോണിച്ച് മാറ്റുകയാണ് ഉണ്ടായത്.
മരങ്ങളും മാലിന്യങ്ങളും നീക്കം ചെയ്തതോടെ താല്‍ക്കാലികമായി വെള്ളക്കെട്ട് ഒഴിവാക്കാന്‍ സാധിച്ചു. എന്നിരുന്നാലും പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ഈ വഴിയുള്ള യാത്ര ജാഗ്രതയോടെ വേണമെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ കര്‍ഷകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ ദിവസവും ആശ്രയിക്കുന്ന പ്രധാന വഴിയാണിത്.
Submerged
Comments (0)