റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സി പി ഐ എം ഏകദിന ഉപവാസ സമരം
പയ്യോളി : പള്ളിക്കര വന്മുഖം - കീഴൂർ റോഡിലെ കോഴിപ്പുറം ജംഗ്ഷൻ മുതൽ കീഴൂർ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് യാത്രാ സൗകര്യം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് CPIM പള്ളിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം…
പയ്യോളി : പള്ളിക്കര വന്മുഖം - കീഴൂർ റോഡിലെ കോഴിപ്പുറം ജംഗ്ഷൻ മുതൽ കീഴൂർ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് യാത്രാ സൗകര്യം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് CPIM പള്ളിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.2026 ഓഗസ്റ്റ് 2 ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ പള്ളിക്കര പോസ്റ്റോഫീസിന് സമീപത്ത് നടന്ന സമരം സി പി ഐ എം പയ്യോളി ഏരിയ കമ്മിറ്റി അംഗം വി ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ദീർഘകാലമായി തകർന്നുകിടക്കുന്ന ഈ റോഡ് മഴക്കാലത്ത് പൂർണമായും ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണെന്നും, സ്കൂൾ കുട്ടികൾ, രോഗികൾ, ദിവസവേതനക്കാർ എന്നിവർ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നും സംഘാടകർ ചൂണ്ടിക്കാട്ടുന്നു. റോഡ് ഉടൻ നന്നാക്കി യാത്രാ സൗകര്യം സുഗമമാക്കുക എന്നതാണ് സമരത്തിന്റെ പ്രധാന ആവശ്യം.CPIM പള്ളിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ പാർട്ടി പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. സി പി ഐ എം പാർട്ടി ജില്ലാ കമ്മിറ്റി അംഗം സ. ഡി ദീപ, ഏരിയ കമ്മിറ്റി അംഗം പി ജനാർദ്ദനൻ, പാർട്ടി മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആയ വി വി ചന്ദ്രൻ, കെ കെ രാഘവൻ, ആറാം വാർഡ് മെമ്പർ ഗീത കേളോത്ത്, dyfi മേഖല സെക്രട്ടറി ഒലീന, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആയ എം കെ ശ്രീനിവാസൻ, എം സി നൗഷാദ്, പി.ഗോവിന്ദൻ മാസ്റ്റർ, വിജയൻ ഇറ്റിപ്പുറത്ത്, ഷീബ പുല്പാണ്ടി, സനൽ പുല്പാണ്ടി എന്നിവർ സമരത്തിന് അഭിവാദ്യം ചെയ്തു കൊണ്ട് സംസാരിച്ചു. സി പി ഐ എം പള്ളിക്കര ലോക്കൽ കമ്മിറ്റി അംഗം സ.എ വി ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന സമരത്തിന് സെക്രട്ടറി സ. അനിൽ കരുവാണ്ടി സ്വാഗതം പറഞ്ഞു.
Comments (0)