മഴക്കെടുതി നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി: മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം ധനസഹായം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. മഴക്കെടുതിയിൽ 15 പേർക്ക് ജീവൻ നഷ്‌ടമായതായും ഏഴ് പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

മഴക്കെടുതി നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി: മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം ധനസഹായം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. മഴക്കെടുതിയിൽ 15 പേർക്ക് ജീവൻ നഷ്‌ടമായതായും ഏഴ് പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴക്കെടുതിക്ക് മുമ്പ് തന്നെ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നിരുന്നു. ഡാമുകളിൽ വെള്ളം കുറവാണ്. എന്നാൽ സോഷ്യൽ മീഡിയയിലൂടെ തെറ്റായ പ്രചരണങ്ങൾ നടക്കുന്നു. ഡാമുകളിൽ നിന്ന് വെള്ളം ഒഴുക്കിവിടുന്നു എന്നാണ് പ്രചാരണം. ഇത്തരം പ്രവൃത്തികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മഴക്കെടുതിയിലും ഉരുൾപൊട്ടലിലുമായി ജീവൻ നഷ്ടപ്പെട്ടവരുടെ സംസ്കാര ചെലവുകൾക്കായി 10,000 രൂപ അനുവദിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി എട്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു.

വീടും സ്ഥലം നഷ്ടപ്പെട്ടവർക്ക് ധനസഹായമായി 12 ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷം രൂപയും നൽകും. വീടുകളിൽ വെള്ളം കയറിയവർക്ക് ധനസഹായമായി 10,000 രൂപയും ജീവനോപാധി നഷ്ടപ്പെട്ടവർക്ക് പ്രതിസന്ധി തീരുന്നത് വരെ 300 രൂപ വീതം ദിനബത്തയായി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു കാർഡിൽ നിന്ന് രണ്ട് പേർക്കായിരിക്കും ദിനബത്ത നൽകുക. അതിശക്തമായ മഴയിൽ സംസ്ഥാനത്തെ 165 ഹെക്ടർ കൃഷിഭൂമി നശിച്ചതായാണ് പ്രാഥമിക വിവരമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പുകൾ നേരത്തെ തയ്യാറായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓറഞ്ച് അലർട്ടിന് ആവശ്യമായ മുന്നറിയിപ് നൽകിയിരുന്നു. എന്നാൽ അതിതീവ്രമഴക്ക് ആളുകളെ ഒഴിപ്പിക്കാൻ സമയം കിട്ടില്ല. കാലാവസ്ഥ പ്രവചനത്തിന് കൂടുതൽ മികച്ച സൗകര്യം ഒരുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊന്നാനിയിലെ വിരുന്ന് വിവാദത്തിലും ഹെലികോപ്റ്റർ വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. വിരുന്നിനായല്ല പൊന്നാനിയിൽ പോയതെന്നും ഭക്ഷണം കഴിക്കാൻ വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'2018ലും 2019ലും ദുരന്തമുണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഭക്ഷണം കഴിച്ചില്ലായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഭക്ഷണം കഴിച്ചതാണോ തെറ്റ്? നടക്കുന്നത് ഹീനമായ അപവാദ പ്രചരണം,' എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംഭവ ദിവസം രാവിലെ അഞ്ച് മണി മുതൽ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട് കൊണ്ടിരിക്കുകയായിരുന്നു. മൂന്ന് മണിക്ക് ഭക്ഷണം കഴിച്ചു പോയി. മലബാറിൽ ഭക്ഷണം കഴിക്കാൻ പോയാലുള്ള അവസ്ഥ അറിയാമല്ലോ എന്നും അദ്ദേഹം ചോദിച്ചു.

ഹെലികോപ്റ്റർ ഉപയോഗിച്ചതുകൊണ്ട് സർക്കാരിന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ല. യാത്ര ചെയ്തില്ലെങ്കിലും 80 ലക്ഷം രൂപ നൽകണം. കഴിഞ്ഞ സർക്കാർ സെപ്റ്റംബർ 19 വരെ വാടക കരാർ ഒപ്പുവെച്ചിട്ടുണ്ട്.

മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ പാർട്ടി സമ്മേളനത്തിന് പോകാൻ ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ഗുണമുള്ള കാര്യത്തിനായാണ് ഹെലികോപ്റ്ററിൽ യാത്ര ചെയ്തത്. കൊച്ചിയിൽ ഉണ്ടായിരുന്ന നിക്ഷേപ സംഘത്തെ കാണുന്നതിനായാണ് ഹെലികോപ്റ്ററിൽ പോയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജൂലൈ ആറിനും ഏഴിനും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ അഞ്ചിന് കൃത്യമായ വിവരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)