കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു;

കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു;

വിലങ്ങാട് : കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. വടക്കേ വായാട് ഉന്നതിയിലെ വേലിയേരി സുനിലാണ് മരിച്ചത്. മൃതദേഹം നിലവിൽ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പമാണ് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപോത്തിനെ തുരത്താൻ സുനിൽ പോയത്. ഈ സമയത്താണ് കാട്ടുപോത്ത് അപ്രതീക്ഷിതമായി ആക്രമിച്ചതെന്ന് നാട്ടുകാർ അറിയിച്ചു.

വയനാട് നെല്ലിപ്പുഴയിലെ ചാക്കോച്ചന്റെ കൃഷിയിടത്തിന് സമീപത്താണ് അപകടം ഉണ്ടായത്. പ്രദേശത്ത് വന്യമൃഗങ്ങളെ തടയാൻ സോളാർ ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാട്ടുപോത്തിന്റെ ശല്യത്തിന് കാര്യമായ കുറവില്ലെന്നാണ് നാട്ടുകാരുടെ പരാതി. സോളാർ ഫെൻസിംഗിൽ വൈദ്യുതി ഇല്ലാത്ത സമയങ്ങളിലാണ് വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതും മനുഷ്യജീവന് ഭീഷണിയാകുന്നുണ്ട് .

Comments (0)