Not Neelakurinji : നാടുകാണിയിലും ഗൂഡലൂരിലും വിരിഞ്ഞത് നീലക്കുറിഞ്ഞിയല്ല; ‘മേട്ടുകുറിഞ്ഞി’

നാടുകാണിയിലും ഗൂഡലൂരിലും വിരിഞ്ഞത് നീലക്കുറിഞ്ഞിയല്ല ; ‘മേട്ടുകുറിഞ്ഞി’ നാടുകാണിയിലും ഗൂഡലൂരിലും മലനിരകളെ നീലനിറത്തിൽ മൂടിയ പൂക്കളെ ‘നീലക്കുറിഞ്ഞി’ എന്ന് വിശേഷിപ്പിക്കേണ്ട(Strobilanthes kunthiana). അത് യഥാർഥത്തിൽ ‘മേട്ടുകുറിഞ്ഞി’…

നാടുകാണിയിലും ഗൂഡലൂരിലും വിരിഞ്ഞത് നീലക്കുറിഞ്ഞിയല്ല ; ‘മേട്ടുകുറിഞ്ഞി’ നാടുകാണിയിലും ഗൂഡലൂരിലും മലനിരകളെ നീലനിറത്തിൽ മൂടിയ പൂക്കളെ ‘നീലക്കുറിഞ്ഞി’ എന്ന് വിശേഷിപ്പിക്കേണ്ട(Strobilanthes kunthiana). അത് യഥാർഥത്തിൽ ‘മേട്ടുകുറിഞ്ഞി’ (Strobilanthes sessilis) ആണെന്ന് നിരവധി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇതോടെ പൂവിന്റെ യഥാർഥ ഇനത്തെക്കുറിച്ചുള്ള വിശദീകരണം പുറത്തുവന്നു. 6–8 വർഷത്തിലൊരിക്കൽ മാത്രം വിരിയുന്ന അപൂർവ പൂവ് മേട്ടുകുറിഞ്ഞി സാധാരണയായി 6 മുതൽ 8 വർഷത്തിലൊരിക്കൽ കൂട്ടത്തോടെ (Mass Blooming) പൂക്കുന്ന സസ്യമാണ്.

അതുകൊണ്ടുതന്നെ ഇത്തവണത്തെ പൂക്കാലം അപൂർവവും പ്രകൃതിസ്നേഹികൾക്ക് വിലമതിക്കാനാവാത്തതുമായ കാഴ്ചയാണ്. അതേസമയം പൂവിന്റെ ഇനത്തെക്കുറിച്ചുള്ള തെറ്റ് ചൂണ്ടിക്കാട്ടി ശരിയായ വിവരം പങ്കുവെച്ച വിദഗ്ധർക്കും സുഹൃത്തുകൾക്കും നന്ദി അറിയിച്ചുകൊണ്ട്, കൃത്യമായ വിവരങ്ങൾ ജനങ്ങളിലെത്തിക്കേണ്ടതിന്റെ പ്രാധാന്യവും അധികൃതർ ഓർമ്മിപ്പിച്ചു.

Weather - Accurate Weather Forecasts Weather provides reliable and precise weather forecasts, climate analysis, and real-time updates, empowering individuals and businesses to make informed decisions. കർശന നിയന്ത്രണം ഇത് മേട്ടുകുറിഞ്ഞിയാണെങ്കിലും, ഈ സസ്യങ്ങൾ പറിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് വനനിയമപ്രകാരം (Forest Protection Rules) നടപടിക്ക് വിധേയമായ കുറ്റമാണ്.

അതിനാൽ സന്ദർശകർ പൂക്കൾ സംരക്ഷിക്കാനും പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം നിലനിർത്താനും ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. English Summary : The vibrant purple-blue flowers carpeting the hills of Nadukani and Gudalur are not Neelakurinji ( Strobilanthes kunthiana ), but a rare species known as Mettukurinji ( Strobilanthes sessilis ).

Experts confirmed that this rare species blooms en masse only once every 6 to 8 years. Forest authorities have issued strict warnings reminding visitors that plucking or damaging these protected wild blooms is a punishable offense under forest protection laws.

Comments (0)