Tamil Nadu Budget: മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കും; തമിഴ്നാട് ബജറ്റിൽ പ്രഖ്യാപനം
മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കും; തമിഴ്നാട് ബജറ്റിൽ പ്രഖ്യാപനം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ സർക്കാർ ശ്രമിക്കുമെന്ന് തമിഴ്നാട് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം. മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള…
മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കും; തമിഴ്നാട് ബജറ്റിൽ പ്രഖ്യാപനം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ സർക്കാർ ശ്രമിക്കുമെന്ന് തമിഴ്നാട് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം. മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കന്നി ബജറ്റ് ഇന്ന് അവതരിപ്പിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, സുപ്രീം കോടതി ഉൾപ്പെടെയുള്ള നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായാകും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താനുള്ള നടപടികൾ സ്വീകരിക്കുകയെന്ന് ബജറ്റിൽ പറയുന്നു. തമിഴ്നാടിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കുന്നതിന് മുൻഗണന നൽകുമെന്നും, സംസ്ഥാനത്തിന്റെ അവകാശങ്ങളെ ബാധിച്ചേക്കാവുന്ന കർണാടകയിലെ മേഘദാതു പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളെ ശക്തമായി എതിർക്കുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു.
അന്തർസംസ്ഥാന നദീജല പങ്കുവെക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തമിഴ്നാടിന്റെ താൽപര്യങ്ങൾ പൂർണമായും സംരക്ഷിക്കുമെന്നും സർക്കാർ അറിയിച്ചു. ദീർഘകാല ജലസുരക്ഷ ഉറപ്പാക്കുന്നതിനും കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതിനൊപ്പം ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികൾ നടപ്പാക്കുന്നതിനും ഗോദാവരി–കാവേരി നദീബന്ധന പദ്ധതി ദ്രുതഗതിയിൽ പൂർത്തിയാക്കുന്നതിനും സർക്കാർ ശ്രമിക്കുമെന്നും ബജറ്റ് രേഖയിൽ പറയുന്നു.
english summary : In its inaugural budget presentation, the Tamil Nadu government, led by Chief Minister Vijay, announced plans to raise the water level of the Mullaperiyar Dam. According to the budget statement, the state will pursue this initiative in compliance with existing agreements, tribunal awards, and judicial directions, including those from the Supreme Court.
Comments (0)