Weather In Uae : യുഎഇയിൽ കനത്ത ചൂട്; സുഹൈലിനെ കാത്ത് പ്രവാസികൾ

യുഎഇയിൽ കനത്ത ചൂട്; സുഹൈലിനെ കാത്ത് പ്രവാസികൾ തണുപ്പിന്റെ വരവറിയിക്കുന്ന സുഹൈൽ നക്ഷത്രം ഉദിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ യുഎഇയിൽ വേനൽച്ചൂടിന്റെ കാഠിന്യം തുടരുന്നു. ഓഗസ്റ്റ് 14ന് അൽ ദഫ്റ മേഖലയിലെ ബദാ ദഫാസിൽ ഉച്ചയ്ക്ക് രണ്ടിന് 50.4 ഡിഗ്രി…

യുഎഇയിൽ കനത്ത ചൂട്; സുഹൈലിനെ കാത്ത് പ്രവാസികൾ തണുപ്പിന്റെ വരവറിയിക്കുന്ന സുഹൈൽ നക്ഷത്രം ഉദിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ യുഎഇയിൽ വേനൽച്ചൂടിന്റെ കാഠിന്യം തുടരുന്നു. ഓഗസ്റ്റ് 14ന് അൽ ദഫ്റ മേഖലയിലെ ബദാ ദഫാസിൽ ഉച്ചയ്ക്ക് രണ്ടിന് 50.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.

ഈ വർഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയായ 51.2 ഡിഗ്രിയിൽനിന്ന് ഒരു ഡിഗ്രിയിൽ താഴെ മാത്രമാണ് ഈ താപനില. ഓഗസ്റ്റ് 24ന് സുഹൈൽ ഉദയം വേനൽക്കാലത്തെ ഏറ്റവും കഠിനമായ ഘട്ടം പിന്നിടാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സുഹൈൽ നക്ഷത്രത്തിന്റെ ഉദയത്തിനായി യുഎഇ നിവാസികൾ കാത്തിരിക്കുകയാണ്.

ഓഗസ്റ്റ് 24നാണ് ഈ വർഷം സുഹൈൽ ഉദിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. UAE Heatwave Relief : യുഎഇയിലെ കൊടുംചൂടിന് ശമനമാകുമോ?; സുഹൈൽ വരുന്നു യുഎഇയിലെ കൊടുംചൂടിൽ വലയുകയാണ് ജനങ്ങൾ.

വേനൽക്കാലത്തെ ചൂട് രാജ്യത്തെ ജനങ്ങൾക്ക് പരിചിതമാണെങ്കിലും, ദുബായ് ഉൾപ്പെടെയുള്ള നഗരങ്ങളിലെ താമസക്കാർ പരമ്പരാഗതമായി സുഹൈലിന്റെ ഉദയം കൊടുംചൂടിൽനിന്ന് താരതമ്യേന ശീതളമായ കാലാവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ സൂചനയായാണ് കണക്കാക്കുന്നത്. എന്നാൽ സുഹൈൽ ഉദിച്ചാൽ ഉടൻതന്നെ തണുപ്പ് അനുഭവപ്പെടില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.

പകൽ താപനില ക്രമേണ താഴാൻ തുടങ്ങുമെങ്കിലും അന്തരീക്ഷത്തിലെ ഈർപ്പം (Humidity) വർധിക്കുന്നതോടെ ചൂടിന്റെ അസ്വസ്ഥത തുടരാം. തെർമോമീറ്ററിൽ രേഖപ്പെടുത്തുന്ന താപനില വേനലിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിലേതിനേക്കാൾ കുറവായാലും ശരീരത്തിന് അനുഭവപ്പെടുന്ന ചൂട് ശക്തമായിരിക്കാമെന്ന് എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ വർഷത്തെ റെക്കോർഡ് ചൂട് 51.2 ഡിഗ്രി ഈ മാസം അഞ്ചിനാണ് യുഎഇയിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായ 51.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. അൽ ദഫ്റയിലെ ബദാ ദഫാസിൽ യുഎഇ സമയം ഉച്ചയ്ക്ക് 12.45നായിരുന്നു റെക്കോർഡ് ചൂട്.

ഓഗസ്റ്റ് ഒന്നിന് അബുദാബിയിലെ അൽ ഷവാമെഖിൽ താപനില 50 ഡിഗ്രി പിന്നിട്ടതോടെയാണ് ഈ വർഷം രാജ്യത്ത് ആദ്യമായി അരനൂറ്റാണ്ട് താപനില രേഖപ്പെടുത്തിയത്. ചൂടിൽ സുരക്ഷ കൊടുംചൂട് തുടരുന്ന സാഹചര്യത്തിൽ ആരോഗ്യസുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ വേണം.

ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. നേരിട്ടുള്ള വെയിൽ പരമാവധി ഒഴിവാക്കുകയും ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്തുകയും വേണം.

അയഞ്ഞതും ഭാരം കുറഞ്ഞതുമായ ഇളംനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ചൂടിന്റെ ആഘാതം കുറയ്ക്കും. ഉയർന്ന താപനിലയിൽ കഠിനമായ ശാരീരിക അധ്വാനത്തിന്റെ തീവ്രതയും ദൈർഘ്യവും കുറയ്ക്കണമെന്നും നിർദേശമുണ്ട്.

വേനൽക്കാലത്ത് വാഹനങ്ങളുടെ ടയറിലെ വായുമർദം (Tyre Pressure) ഉൾപ്പെടെയുള്ള സുരക്ഷാ കാര്യങ്ങൾ കൃത്യമായി പരിശോധിക്കുന്നതും പ്രധാനമാണ്. ഉച്ചവിശ്രമം സെപ്റ്റംബർ 15 വരെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ യുഎഇയിൽ വിവിധ സംരക്ഷണ നടപടികളും നിലവിലുണ്ട്.

ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ദിവസവും ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് മൂന്ന് വരെ നേരിട്ടുള്ള സൂര്യപ്രകാശത്തിലും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. മിഡ്‌ഡേ ബ്രേക്ക് (Midday Break) എന്നറിയപ്പെടുന്ന ഈ നിർബന്ധിത ഉച്ചവിശ്രമം തൊഴിലാളികളെ കടുത്ത ചൂടിൽനിന്ന് സംരക്ഷിക്കുന്നതിനാണ് ന ടപ്പാക്കുന്നത്.

അത്യാവശ്യ ജോലികളിൽ ഏർപ്പെടുന്ന ചില വിഭാഗങ്ങൾക്ക് ഇളവുണ്ടെങ്കിലും തൊഴിലുടമകൾ തണൽ, തണുപ്പിക്കൽ സംവിധാനങ്ങൾ, കുടിവെള്ളം, പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണം. Saudi Arabia Heatwave Alert: സൗദിയിൽ ചൂട് വീണ്ടും കനക്കുമോ?

‘എൽനിനോ’ ശക്തിപ്രാപിക്കുന്നു സൗദി അറേബ്യയിൽ കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്ന എൽനിനോ പ്രതിഭാസം (El Niño) ശക്തിപ്രാപിക്കുന്നതായി റിപ്പോർട്ട്. വിതരണ റൈഡർമാർക്കും പ്രത്യേക നിയന്ത്രണം ഉച്ചവിശ്രമ സമയത്ത് കാൽനടയായി സാധനങ്ങൾ വിതരണം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

ഈ സമയത്ത് ജോലി ചെയ്യാൻ താൽപര്യമില്ലാത്ത വിതരണ റൈഡർമാരെ നിർബന്ധിച്ച് ജോലി ചെയ്യിക്കാനും പാടില്ല. ഒരു റൈഡർക്ക് ഒരേസമയം മൂന്ന് വിതരണ ഓർഡറുകളിൽ കൂടുതൽ നൽകാൻ പാടില്ല.

ആകെ വിതരണ സമയം 60 മിനിറ്റിൽ കവിയാനും പാടില്ല. 8,350 തൊഴിലാളികൾക്ക് ആരോഗ്യപരിശോധന ദുബായിൽ ഇതിനകം 8,350 തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യപരിശോധന ലഭ്യമാക്കി.

28 വിദഗ്ധ ആരോഗ്യപ്രവർത്തകരുടെ സഹകരണത്തോടെയാണ് പരിശോധനകൾ നടത്തിയത്. ദുബായിലെ വിതരണ റൈഡർമാർക്ക് 5,000 ആരോഗ്യസുരക്ഷാ കിറ്റുകളും (Health & Safety Kits) നൽകും.

വൈദ്യസഹായത്തിനും സംരക്ഷണത്തിനുമുള്ള ഉപകരണങ്ങൾക്കൊപ്പം കൈവീശിപ്പങ്കയും തണുപ്പിക്കൽ തുണിയും കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘അൽ ഫ്രീജ് ഫ്രിജ്’ പദ്ധതി സജീവം ദുബായിൽ ‘അൽ ഫ്രീജ് ഫ്രിജ്’ പദ്ധതിയുടെ മൂന്നാം പതിപ്പും പുരോഗമിക്കുകയാണ്.

സന്നദ്ധപ്രവർത്തകർ പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് തണുത്ത വെള്ളം, ജ്യൂസ്, ശീതളപാനീയങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുന്നു. ഇത്തവണ 20 ലക്ഷം സാധനങ്ങൾ വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

യുഎഇയിൽ 12,000ലേറെ ശീതീകരിച്ച വിശ്രമകേന്ദ്രങ്ങൾ തൊഴിലാളികൾക്ക് ചൂടിൽനിന്ന് ആശ്വാസം ലഭ്യമാക്കുന്നതിനായി യുഎഇയിലാകെ 12,000ത്തിലേറെ ശീതീകരിച്ച വിശ്രമകേന്ദ്രങ്ങളും (Cooling Rest Areas) ഒരുക്കിയിട്ടുണ്ട്.അടിസ്ഥാന സൗകര്യങ്ങളുള്ള ഈ കേന്ദ്രങ്ങളിൽ ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്ന തൊഴിലാളികൾക്ക് വിശ്രമിക്കാം. മൊബൈൽ ഉപകരണങ്ങളിലെ ആപ്പുകളിൽ ലഭ്യമായ ഭൂപടങ്ങൾ ഉപയോഗിച്ച് ഏറ്റവും അടുത്തുള്ള വിശ്രമകേന്ദ്രം കണ്ടെത്താനും സൗകര്യമുണ്ട്.

സുഹൈൽ ഉദയത്തോടെ ചൂടിന്റെ തീവ്രത ക്രമേണ കുറയുമെന്ന പ്രതീക്ഷയുണ്ടെങ്കിലും, ഉയർന്ന ഈർപ്പവും പകൽ ചൂടും തുടരാൻ സാധ്യതയുള്ളതിനാൽ യുഎഇയിൽ വേനൽക്കാല സുരക്ഷാ മുൻകരുതലുകൾ ഇനിയും തുടരണം. English Summary : As the UAE battles an intense summer heatwave with temperatures recently surging past 51°C in Al Dhafra, residents and expatriates eagerly await the rising of the Suhail star on August 24, which traditionally marks the gradual end of peak summer.

Comments (0)