എല്ലാ ഡിപ്പോയിലും സാരിയില്ലേ? കെഎസ്ആർടിസി പ്രിയദർശിനി 100-ാം ദിനാഘോഷ പ്രഖ്യാപനത്തിൽ വ്യക്തത വരുത്തി അധികൃതർ

Priyadarshini Travel For Women Distribution Depot John തിരുവനന്തപുരം: ( കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സ്ത്രീ സൗജന്യയാത്ര പദ്ധതിയുടെ 100-ാം ദിനാഘോഷത്തിന്റെ ഭാഗമായുള്ള സാരി വിതരണം എല്ലാ ഡിപ്പോകളിലും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.…


Priyadarshini Travel For Women Distribution Depot John

തിരുവനന്തപുരം: ( കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സ്ത്രീ സൗജന്യയാത്ര പദ്ധതിയുടെ 100-ാം ദിനാഘോഷത്തിന്റെ ഭാഗമായുള്ള സാരി വിതരണം എല്ലാ ഡിപ്പോകളിലും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്ന തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ മാത്രമായിരിക്കും സാരി വിതരണം നടക്കുകയെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിക്ക് നാളെയാണ് 100 ദിവസം പൂർത്തിയാകുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും വനിതാ യാത്രക്കാർക്കായി സാരികൾ വിതരണം ചെയ്യുമെന്നും, ഓരോ ഡിപ്പോയിലും 15 വീതം സാരികൾ നൽകുമെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.

എന്നാൽ ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് തമ്പാനൂരിൽ മാത്രമാണ് വിതരണമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. നാളെ രാവിലെ 10 മണിക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ മന്ത്രി സി.പി. ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

പ്രിയദർശിനി പദ്ധതി വളരെ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും, നിലവിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇതേ രീതിയിൽ തന്നെ മുന്നോട്ടും പദ്ധതി വിജയകരമായി തുടരാനാണ് സർക്കാരിന്റെയും കെഎസ്ആർടിസിയുടെയും തീരുമാനം.

English Summary:

KSRTC has clarified that the saree distribution marking the 100th day of the 'Priyadarshini' free travel for women scheme will not be held in all depots. The distribution will only take place at Thiruvananthapuram Thampanoor depot where the inauguration function is held. Earlier reports had said 15 sarees would be distributed in each depot across the state. Minister C P John will inaugurate the distribution at 10 am at Thampanoor KSRTC terminal. The minister said the Priyadarshini scheme is progressing well and will continue only in ordinary buses as of now.

Priyadarshini Travel For Women Distribution Depot John

Comments (0)