ഇന്ന് ഇരുട്ടിൽ തപ്പിതടയേണ്ട....! റിയൽ ടൈം മാർക്കറ്റിൽ നിന്ന് 1024 മെഗാവാട്ട് ലഭ്യമായി; കേരളത്തിൽ ഇന്ന് വൈദ്യുതി നിയന്ത്രണമില്ല
Cut Electricity Crisis Power Cut തിരുവനന്തപുരം: ( ) സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് താൽക്കാലിക ആശ്വാസം. ഇന്ന് പവർകട്ടിന് സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. റിയൽ ടൈം മാർക്കറ്റിൽ നിന്ന് 1024 മെഗാവാട്ട് അധിക വൈദ്യുതി…
Cut Electricity Crisis Power Cut
തിരുവനന്തപുരം: ( ) സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് താൽക്കാലിക ആശ്വാസം. ഇന്ന് പവർകട്ടിന് സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. റിയൽ ടൈം മാർക്കറ്റിൽ നിന്ന് 1024 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമായതാണ് ഇന്നത്തെ ദിവസത്തിൽ താൽക്കാലിക ആശ്വാസമായത്.
സംസ്ഥാനത്ത് നിലവിൽ കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ ഉപഭോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയെ അപേക്ഷിച്ച് ശനിയാഴ്ച മൊത്തം ഉപഭോഗത്തിൽ രണ്ട് ദശലക്ഷം യൂണിറ്റിന്റെ കുറവുണ്ടായി. വെള്ളിയാഴ്ച 96.4 ദശലക്ഷം യൂണിറ്റായിരുന്ന ഉപഭോഗം ഇന്നലെ 94.94 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. പീക്ക് സമയത്തെ ആവശ്യകതയിലും കുറവുണ്ടായിട്ടുണ്ട്; വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് 5400 മെഗാവാട്ടായിരുന്നത് ഇന്നലെ 5200 മെഗാവാട്ടായി കുറഞ്ഞു.
അതേസമയം, കടുത്ത പ്രതിസന്ധി മറികടക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് സഹായം തേടാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി. ഇതേക്കുറിച്ച് ചർച്ച നടത്തുന്നതിനായി ബോർഡ് ഡയറക്ടർമാർ നാളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിക്കും. രാവിലെ ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഉദ്യോഗസ്ഥ സംഘം നാളെ എത്തുന്നത്.
English Summary:
Kerala gets temporary relief from power cuts today as 1024 MW of electricity was purchased from the Real-Time Market, the Electricity Minister's office informed. Power consumption in the state dropped slightly by 2 million units compared to Friday. To manage the ongoing energy crisis, senior KSEB directors will visit states including Maharashtra, UP, Punjab, and Bihar tomorrow to negotiate power purchases.
Cut Electricity Crisis Power Cut
Comments (0)