ഇരുട്ടിൽ വീർപ്പുമുട്ടി ജനം....! പീക്ക് ടൈമിലെ വെല്ലുവിളി കനക്കുന്നു; കേരളത്തിൽ ഇന്നും വൈദ്യുതി മുടക്കം തുടരും
Power Cut Crisis Kerala Consumption തിരുവനന്തപുരം: ( വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും പവര്‍കട്ട് തുടരുന്നതാണ്. നിലവിൽ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി…
Power Cut Crisis Kerala Consumption
തിരുവനന്തപുരം: ( വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും പവര്‍കട്ട് തുടരുന്നതാണ്. നിലവിൽ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 94 ദശലക്ഷത്തിന് മുകളിലെത്തിയിരിക്കുകയാണ്.
പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച് എന്‍ടിപിസി സിഎംഡിയുമായി കെഎസ്ഇബി ചെയര്‍മാന്‍ ഇന്ന് പ്രത്യേക കൂടിക്കാഴ്ച നടത്തും. എന്‍ടിപിസി ഒരു സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ വലിയ കടമ്പകളില്ലാതെ തന്നെ വൈദ്യുതി വാങ്ങാനാകുമെന്നാണ് വിലയിരുത്തൽ.
എന്‍ടിപിസി അവസാന ഓപ്ഷനല്ലായെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, കൂടിയ വില നൽകേണ്ടി വന്നാലും അടിയന്തര സാഹചര്യത്തിൽ വൈദ്യുതി വാങ്ങുക എന്നത് മാത്രമാണ് സർക്കാരിന്റെ ഇപ്പോഴത്തെ ലക്ഷ്യം. യൂണിറ്റിന് 30 രൂപ നിരക്കിൽ വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെങ്കിലും പ്രതിസന്ധി മറികടക്കാൻ മറ്റ് വഴികളില്ല.
വിവിധ ആണവനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാനും ചെയര്‍മാന്‍ നേരിട്ട് ഇടപെടുന്നുണ്ട്. കൈമാറ്റ കരാര്‍ അവസാനിച്ചതോടെ പീക്ക് ടൈമിൽ 300 മെഗാവാട്ട് വൈദ്യുതി അധികമായി ലഭിക്കുമെന്നത് ചെറിയൊരു ആശ്വാസമാണെങ്കിലും, അതുകൊണ്ട് മാത്രം നിലവിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വരുന്ന പതിനഞ്ച് ദിവസ കൂടി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് വിവരം. ഈ പ്രതിസന്ധി പൂർണ്ണമായി പരിഹരിക്കുന്നതിന്റെ ഭാഗമായി, ആണവ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചര്‍ച്ച ചെയ്യാൻ കെഎസ്ഇബി ചെയര്‍മാന്‍ എം.ജി. രാജമാണിക്യം മുംബൈയിലേക്ക് യാത്ര തിരിച്ച് ചർച്ചകൾ നടത്തിവരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
English Summary:
State government unable to find solution to power crisis. Power cut will continue today. State's daily consumption crossed 94 million. Meanwhile KSEB Chairman will meet NTPC CMD today regarding purchase of electricity. Since NTPC is government institution, power can be purchased without major hurdles. Minister said NTPC is not last option. Electricity Minister earlier said goal is to buy electricity even at higher price. Buying at Rs 30 is financial burden but government aims to buy in emergency situation only. CMD also directly intervening to ensure availability from nuclear plants. With transfer agreement ended, 300 MW during peak time is current relief but officials said control cannot be avoided with that alone. Power control will continue for next fifteen days. Officials said KSEB Chairman M G Rajamanickam will reach Mumbai to discuss buying power from nuclear plants to resolve crisis.
Power Cut Crisis Kerala Consumption
Comments (0)