പവര്‍കട്ട് തുടരും; സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കുറവില്ല. ഇന്നലെയും മണിക്കൂറോളം വൈദ്യുതി മുടങ്ങി. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിവിധ സംസ്ഥാനങ്ങളുമായി നടത്തിയ ചര്‍ച്ചയിലും ആശാവഹമായ പുരോഗതിയില്ലെന്നാണ് വിവരം. രാത്രികാല നിയന്ത്രണം തുടരുമെന്ന്…

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കുറവില്ല. ഇന്നലെയും മണിക്കൂറോളം വൈദ്യുതി മുടങ്ങി. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിവിധ സംസ്ഥാനങ്ങളുമായി നടത്തിയ ചര്‍ച്ചയിലും ആശാവഹമായ പുരോഗതിയില്ലെന്നാണ് വിവരം.

രാത്രികാല നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. ദേശീയതലത്തില്‍ വൈദ്യുതി ലഭ്യത വളരെ കുറവാണ്. കല്‍ക്കരിക്ഷാമം ഇതുവരെ പരിഹരിക്കാനായിട്ടില്ലെന്നും കെഎസ്ഇബി പറഞ്ഞു.

അതേസമയം വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ തുടരുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി പ്രതിസന്ധിയുണ്ട്. ഹിമാചലില്‍ നിന്ന് പകല്‍ സമയം വൈദ്യുതി ലഭിക്കുന്നത് കൊണ്ട് കാര്യമില്ല. എന്നാല്‍ സ്വാപ് എഗ്രിമെന്റ് പ്രകാരം നല്‍കേണ്ട വൈദ്യുതിയില്‍ കുറവ് വന്നത് കേരളത്തിന് സഹായകരമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒരാഴ്ച്ചക്കുള്ളില്‍ നിയന്ത്രണവിധേയമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

മഴക്കുറവും ഉയര്‍ന്ന ഉപയോഗവും കാരണം രൂപപ്പെട്ട കടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്നും എട്ട് സംസ്ഥാനങ്ങളില്‍ നിന്നും അടിയന്തരമായി വൈദ്യുതി വാങ്ങിത്തുടങ്ങിയിട്ടുണ്ട്. സോളാര്‍ സംവിധാനങ്ങളുടെ കുറവ് പരിഹരിക്കാന്‍ ദീര്‍ഘകാല കരാറുകള്‍ക്ക് ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Comments (0)