കശ്മിരില്‍ കനത്ത മഴ, പ്രളയം: 11 മരണം, നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു
കശ്മിരില്‍ കനത്ത മഴ, പ്രളയം: 11 മരണം, നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു ജമ്മു കശ്മിരില്‍ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് പ്രളയത്തില്‍ 11 മരണം. നിരവധി വാഹനങ്ങള്‍ മിന്നല്‍പ്രളയത്തില്‍ (Flash Floods)…
കശ്മിരില്‍ കനത്ത മഴ, പ്രളയം: 11 മരണം, നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു ജമ്മു കശ്മിരില്‍ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് പ്രളയത്തില്‍ 11 മരണം. നിരവധി വാഹനങ്ങള്‍ മിന്നല്‍പ്രളയത്തില്‍ (Flash Floods) ഒഴുക്കില്‍പ്പെട്ടു.
രജൗറിയിലും പൂഞ്ചിലും ആണ് 11 മരണം റിപ്പോര്‍ട്ടു ചെയ്തത്. ഈ രണ്ടു ജില്ലകളിലും പ്രളയവും കനത്ത മഴയും വന്‍ നാശനഷ്ടം വരുത്തിയിട്ടുണ്ട്.
കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മിനിറ്റുകള്‍ക്കുള്ളില്‍ പ്രളയം; വന്‍ നാശനഷ്ടം തീവ്ര മഴയെത്തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ നദികള്‍ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയുമായിരുന്നു.
രജൗരിയിലെ പുതിയ ബസ് സ്റ്റാന്‍ഡ് പൂര്‍ണ്ണമായും തകര്‍ന്നു. ഡസന്‍കണക്കിന് വാഹനങ്ങളാണ് മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ടത്.
നിരവധി വാഹനങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കശ്മിരില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
Today, severe flash floods caused widespread damage, destroying the Bela bus stand and swept away vehicles in Rajouri district, Jammu and Kashmir, India. pic.twitter.com/FOxXd4Alg6 — Weather Monitor (@WeatherMonitors) July 19, 2026 ദര്‍ഹാലി, ഖാന്‍ഡ്‌ലി, സുക്തോ, ജമോള തുടങ്ങി ജില്ലയിലെ പ്രധാന നദികളെല്ലാം അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്.
തെരുവുകള്‍ തോടുകളായി മാറിയതോടെ നൂറുകണക്കിന് താമസക്കാരാണ് വീടുകള്‍പേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയത്. ദുരന്തം വിതച്ച പ്രദേശങ്ങള്‍ സംഗ്ലിസുരന്‍കോട്ട്: വീട് തകര്‍ന്ന് ഷഹസൈബ് അഹമ്മദ് (22) എന്ന യുവാവ് മരണപ്പെട്ടു.
മര്‍ഹോട്ടില്‍ ഒഴുക്കില്‍പ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു. നൂനാബന്ദി: വീട് തകര്‍ന്നുവീണ് നാസിയ കൗസര്‍ (28) എന്ന യുവതി മരണപ്പെട്ടു.
പൂഞ്ചിലെ ഹവേലി തഹസിലില്‍ വീടുകള്‍ തകര്‍ന്ന് ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഗ്ല ഗ്രാമം : മിന്നല്‍പ്രളയത്തില്‍ വീട് ഒലിച്ചുപോയി ഒരു കുടുംബത്തിലെ നാല് പേരെ കാണാതായി.
അബ്ദുള്‍ ഹമീദ്, ഭാര്യ ഷരീഫ ബീഗം, മകള്‍ അരീബ, സഹോദരി മനീറ ബീഗം എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രദേശത്തെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു.
രജൗരി ടൗണിലെ നദിയില്‍ നിന്നും ധുന്ദക് ലാഥൂങ് പാലത്തിന് സമീപത്തുനിന്നും സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം ദുരന്തനിവാരണ സേനയും പൊലീസും പ്രാദേശിക ഭരണകൂടവും സംയുക്തമായി യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
രാത്രിയിലും ദുരിതബാധിതരെ ഒഴിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക പോലീസ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്.
തീവ്ര മഴ തുടരാൻ സാധ്യത. മോഡൽ പ്രവചനം - photo : meteologix സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു.
ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനാണ് ഭരണകൂടം പ്രഥമ പരിഗണന നല്‍കുന്നതെന്നും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ജൂലൈ 23 വരെ ജാഗ്രതാ നിര്‍ദേശം ജമ്മു കശ്മീരില്‍ ജൂലൈ 23 വരെ മിതമായതോ ശക്തമായതോ ആയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ( IMD ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നദിക്കരകളില്‍ താമസിക്കുന്നവരും മലയോര മേഖലകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. English Summary : Flash Floods and Landslides Devastate J&K's Rajouri and Poonch: 11 Dead, Several Missing as Rivers Breach Banks.
Torrential rains have triggered catastrophic flash floods and landslides in the border districts of Poonch and Rajouri in Jammu and Kashmir, leaving at least 11 people dead and several others missing. Within minutes, major rivers breached their danger marks, submerging low-lying areas, destroying infrastructure like the new Rajouri bus stand, and washing away dozens of vehicles.
Comments (0)