രാത്രി 11 മണിക്ക് ശേഷം ഭക്ഷണശാലകള് അടപ്പിക്കാനുള്ള പൊലീസ് നിര്ദേശം പിന്വലിക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി
Police Vyavasayi Ekopana Samithi Perambra Food Shops പേരാമ്പ്ര: രാത്രി 11 മണിക്ക് ശേഷം പേരാമ്പ്ര പട്ടണത്തിലെ ഭക്ഷണശാലകള് തുറന്നു പ്രവര്ത്തിക്കരുതെന്ന പൊലീസ് നിര്ദേശം പിന്വലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള് പേരാമ്പ്ര…
Police Vyavasayi Ekopana Samithi Perambra Food Shops
പേരാമ്പ്ര: രാത്രി 11 മണിക്ക് ശേഷം പേരാമ്പ്ര പട്ടണത്തിലെ ഭക്ഷണശാലകള് തുറന്നു പ്രവര്ത്തിക്കരുതെന്ന പൊലീസ് നിര്ദേശം പിന്വലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള് പേരാമ്പ്ര പൊലീസ് സര്ക്കിള് ഇന്സ്പെക്ടറെ കണ്ട് ആവശ്യപ്പെട്ടു.
വിഷയത്തില് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് നേതൃത്വത്തില് യോഗം വിളിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് സര്ക്കിള് ഇന്സ്പെക്ടര് ഉറപ്പുനല്കി.
പ്രസിഡന്റ് സുരേഷ് ബാബു കൈലാസ്, ജനറല് സെക്രട്ടറി ബഷീര് പരിയാരത്ത്, ട്രഷറര് മുനിര് അര്ശ്, വര്ക്കിംഗ് പ്രസിഡന്റ് ഒ.പി മുഹമ്മദ്, സി.എം അഹമ്മദ് കോയ, സന്ദീപന് കോരന് കണ്ടി, എന്.കെ മുസ്തഫ, ചന്ദ്രന് ഭാരത്, മുഹമ്മദ് കിങ്ങ് എന്നിവര് പങ്കെടുത്തു.
Police Vyavasayi Ekopana Samithi Perambra Food Shops
Comments (0)