വ്യാപാരി-വ്യവസായി സമിതി പേരാമ്പ്ര ഏരിയ സമ്മേളനം നടന്നു

യു.പി.ഐ. ഇടപാടുകൾക്ക് അധിക ചാർജ്: തീരുമാനം പിൻവലിക്കണം
വ്യാപാരി-വ്യവസായി സമിതി പേരാമ്പ്ര ഏരിയ സമ്മേളനം
പേരാമ്പ്ര: യു.പി.ഐ. ഇടപാടുകൾക്ക് അധിക ചാർജ് ഈടാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി-വ്യവസായി സമിതി പേരാമ്പ്ര ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഡിജിറ്റൽ ഇടപാടുകൾ വ്യാപാരരംഗത്ത് വ്യാപകമായ സാഹചര്യത്തിൽ അധിക ചാർജ് ഏർപ്പെടുത്തുന്നത് ചെറുകിട വ്യാപാരികൾക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
ചേനോളി റോഡിലെ ദയ ഓഡിറ്റോറിയത്തിൽ നടന്ന ഏരിയ സമ്മേളനത്തിന് ഏരിയ പ്രസിഡന്റ് എം.എം. കുഞ്ഞിരാമൻ പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബി.എം. മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. എം.എം. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഗഫൂർ രാജധാനി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, ജില്ലാ ജോയിന്റ് സെക്രട്ടറി രഘുത്തമൻ, ആസ്യ കൃഷ്ണകുമാർ, ശ്രീജ എ.പി., രാമചന്ദ്രൻ ഗുഡ്‌വിൽ, നാരായണൻ എസ്‌ക്വയർ, ഉണ്ണികൃഷ്ണൻ എ.പി., സി.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
സമ്മേളനത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
ഭാരവാഹികൾ:
പ്രസിഡന്റ്: സത്യൻ സ്നേഹ
സെക്രട്ടറി: ബി.എം. മുഹമ്മദ്
ട്രഷറർ: രാമചന്ദ്രൻ ഗുഡ്‌വിൽ
വൈസ് പ്രസിഡന്റുമാർ: വി.കെ. ഭാസ്കരൻ, നാരായണൻ എസ്‌ക്വയർ, സ്കറിയ നന്തിലത്ത്.
ജോയിന്റ് സെക്രട്ടറിമാർ: ഇ.എം. ശ്രീജിത്ത്, ശ്രീനി എം.കെ., അനിത ഒ
Comments (0)