വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

Vyapari Vyavasayi Samithi Conference Panchayat പേരാമ്പ്ര: കേരള വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. പേരാമ്പ്ര പഴയ പോലീസ് സ്റ്റേഷന് സമീപം സജ്ജീകരിച്ച ഓഫീസ്…


Vyapari Vyavasayi Samithi Conference Panchayat

പേരാമ്പ്ര: കേരള വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.

പേരാമ്പ്ര പഴയ പോലീസ് സ്റ്റേഷന് സമീപം സജ്ജീകരിച്ച ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഡോ. കെ.കെ. ഹനീഫ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 

നവംബര്‍ 21, 22 തീയതികളിലാണ് പേരാമ്പ്രയില്‍ വെച്ച് ജില്ലാ സമ്മേളനം നടക്കുന്നത്. വ്യാപാരികളുടെയും വ്യവസായികളുടെയും പ്രശ്‌നങ്ങളും അവകാശങ്ങളും ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയായി സമ്മേളനം മാറുമെന്ന് നേതാക്കള്‍ പറഞ്ഞു. 

ഉദ്ഘാടനച്ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. രജീഷ് കുമാര്‍, നാസിദ, ബാബു കൊമ്മിണിയോട്ട്, സജീന, അനിരുദ്ധന്‍, എ.എം. കുഞ്ഞിരാമന്‍, എ.പി. ശ്രീജ, രാമചന്ദ്രന്‍ ഗുഡ് വില്‍, മുഹമ്മത്, നിര്‍മ്മല സജീവ്, മാക്കൂല്‍ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. 

ചടങ്ങിന് ബി.എം. മുഹമ്മത് സ്വാഗതം പറഞ്ഞ ചടങ്ങിന് സത്യന്‍ സ്‌നേഹ നന്ദിയും പറഞ്ഞു 




Vyapari Vyavasayi Samithi Conference Panchayat

Comments (0)