ജമാഅത്തെ ഇസ്ലാമി ചങ്ങരോത്ത് ഏരിയ സമ്മേളനം നവംബർ ഒന്നിന് കടിയങ്ങാട്

e Islami Hind Area Conference Mujeeb Rahman പേരാമ്പ്ര: സ്വതന്ത്ര ഇന്ത്യയില്‍ ഏഴര പതിറ്റാണ്ടിലേറെയായി മത, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ ചങ്ങരോത്ത് ഏരിയ സമ്മേളനം നവംബര്‍ ഒന്നിന്…


e Islami Hind Area Conference Mujeeb Rahman

പേരാമ്പ്ര: സ്വതന്ത്ര ഇന്ത്യയില്‍ ഏഴര പതിറ്റാണ്ടിലേറെയായി മത, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ ചങ്ങരോത്ത് ഏരിയ സമ്മേളനം നവംബര്‍ ഒന്നിന് കടിയങ്ങാട് പാലത്തിനു സമീപം പ്രത്യേകം സജ്ജമാക്കിയ നഗരിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 

'ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ കര്‍മസാക്ഷ്യം' എന്ന പ്രമേയത്തില്‍ വൈകിട്ട് നാലിന് ആരംഭിക്കുന്ന സമ്മേളനം കേരള അമീര്‍ പി മുജീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡന്റ് വി.ടി സലീം അധ്യക്ഷത വഹിക്കും. 

സംസ്ഥാന ശൂറ മെമ്പര്‍ കെ മുഹമ്മദ് നജീബ് 'സുഗന്ധമുള്ള ജീവിതം' എന്ന വിഷയത്തില്‍ വിഷ്വല്‍ പ്രസന്റേഷനിലൂടെ സദസ്സുമായി സംവദിക്കും. 

സംസ്ഥാന അമീര്‍ പി. മുജീബ് റഹ്‌മാന്‍, സംസ്ഥാന സെക്രട്ടറി പി റുക്‌സാന, കേരള ശൂറ മെമ്പര്‍ കെ മുഹമ്മദ് നജീബ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി നവാഫ് പാറക്കടവ് എന്നിവര്‍ നയിക്കുന്ന പാനല്‍ ചര്‍ച്ചയും നടക്കും.

ജില്ലാ പ്രസിഡന്റ് ഫൈസല്‍ പൈങ്ങോട്ടായി സമാപന പ്രസംഗവും പ്രാര്‍ത്ഥനയും നിര്‍വഹിക്കും. അഡ്വ. മുബശ്ശിര്‍ അസ്ഹരിയുടെ ഖുര്‍ആന്‍ ക്ലാസോടെയാണ് സമ്മേളനം ആരംഭിക്കുക.

ജനറല്‍ കണ്‍വീനര്‍ വി.എം നിഷാദ് സ്വാഗതം പറയും. ജാതി മത ഭേദമന്യേ മൂവായിരം പേര്‍ പങ്കെടുക്കും. 'ഹംസഫര്‍' ഡോക്യു ഫിക്ഷന്‍ പ്രദര്‍ശനം, ടീന്‍ ഇന്ത്യ വിദ്യാര്‍ത്ഥികളുടെ ഗാനം എന്നിവയും ഉണ്ടാകും.

വാര്‍ത്താ സമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റും സ്വാഗത സംഘം ചെയര്‍മാനുമായ വി.ടി സലീം, ജനറല്‍ കണ്‍വീനര്‍ വി.എം നിഷാദ്, അസി. കണ്‍വീനര്‍ ഫര്‍ഹാന റിന്‍ഷാദ്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റിയംഗം സി അബ്ദുസ്സമദ്, ഏരിയ സെക്രട്ടറി പി അബ്ദുറസാഖ് എന്നിവര്‍ പങ്കെടുത്തു. 

e Islami Hind Area Conference Mujeeb Rahman

Comments (0)