വിവരാവകാശ നിയമം പ്രാവർത്തികമാക്കാൻ ഉദ്യോഗസ്ഥർ പ്രതിജ്ഞാബദ്ധരാകണം - സംസ്ഥാന വിവരാവകാശ കമ്മീഷണർ
to Information Act State Information Commission Seminar Kozhikode പേരാമ്പ്ര: സംസ്ഥാന വിവരാവകാശ കമ്മീഷന് കോഴിക്കോടിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു.വിവരാവകാശം സ്വകാര്യതയില്‍ നിന്ന് സുതാര്യതയിലേക്ക്'…
to Information Act State Information Commission Seminar Kozhikode
പേരാമ്പ്ര: സംസ്ഥാന വിവരാവകാശ കമ്മീഷന് കോഴിക്കോടിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു.വിവരാവകാശം സ്വകാര്യതയില്‍ നിന്ന് സുതാര്യതയിലേക്ക്' എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വക്കേറ്റ് രാമകൃഷ്ണന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
വിവരാവകാശ നിയമം പാലിക്കാനും അത് പ്രാവര്‍ത്തികമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും, ഇക്കാര്യത്തില്‍ പൊതുവിവരാവകാശ ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരിയും കൂടുതല്‍ ജാഗ്രതയും ശുഷ്കാന്തിയും കാണിക്കണമെന്നും, വിവരാവകാശ നിയമം ഒരു സുതാര്യത നിയമമാണെന്നും അതിലൂടെ അഴിമതിയും കെടുകാര്യസ്ഥതയും കുറയ്ക്കാനും സദ്ഭരണം സൃഷ്ടിക്കാനും സാധിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
സെമിനാറില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. സോണിച്ചന്‍ പി ജോസഫ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് സബ് കളക്ടര്‍ ഗൗതം രാജ് മുഖ്യ പ്രഭാഷണം നടത്തി. വിവരാവകാശ നിയമത്തെക്കുറിച്ച് വ്യക്തമായ ബോധവല്‍ക്കരണം സെമിനാറില്‍ നടത്തി.
സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി.കെ രാമകൃഷ്ണന് വിവരാവകാശ നിയമത്തെ കുറിച്ച് ക്ലാസ് എടുത്തു. റിസോഴ്സ് പേഴ്സണ്‍ കെ. പ്രസാദ് ജീവനക്കാരുമായി സംവാദവും സംശയ നിവാരണവും നടത്തി.
ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലെ വിവിധ വകുപ്പുകളിലെ ആയിരത്തോളം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരിമാരും സെമിനാറില്‍ പങ്കെടുത്തു.കോഴിക്കോട് എഡിഎം കെ.ഷെറീന സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എസ്. സുരേഷ് നന്ദിയും പറഞ്ഞു.
to Information Act State Information Commission Seminar Kozhikode
Comments (0)