ടി.എം. ജേക്കബ് അനുസ്മരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു

ടി.എം. ജേക്കബ് അനുസ്മരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു

മുൻ മന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായിരുന്ന ദിവംഗതനായ ടി.എം.ജേക്കബിൻ്റെ എഴുപത്തി ആറാം ജന്മദിന ആഘോഷം കേരളാ കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്രയിൽ നടത്തി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സി. വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ. പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബാബു തത്തക്കാടൻ, ടി.പി.ചന്ദ്രൻ, ഇ.ഷാഹി, എൻ. പി. വിധു, ഇ.എം.ബാബു, മനോജ് ആവള, വിജയൻ പേരാമ്പ്ര, ബേബി കോച്ചേരി, പ്രദീപ് ചോമ്പാല, രാജൻ അരുന്ധതി, രാജൻ വർക്കി എന്നിവർ പ്രസംഗിച്ചു. അന്നദാനവും നടത്തി.

Comments (0)