കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് സമ്മേളനത്തിന് മുന്നോടിയായി പേരാമ്പ്രയില്‍ നേതൃ സംഗമം നടത്തി

Youth League District Conference പേരാമ്പ്ര: സെപ്റ്റംബര്‍ 9, 10, 11 തീയതികളില്‍ നടക്കുന്ന കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് - യൂത്ത് ലീഗ് നേതൃ സംഗമം നടത്തി.…


Youth League District Conference

പേരാമ്പ്ര: സെപ്റ്റംബര്‍ 9, 10, 11 തീയതികളില്‍ നടക്കുന്ന കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് - യൂത്ത് ലീഗ് നേതൃ സംഗമം നടത്തി.

പേരാമ്പ്രയില്‍ നടന്ന സംഗമം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.കെ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞു.

ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി പഞ്ചായത്ത് പ്രതിനിധി സംഗമങ്ങളും മുഹബ്ബത്ത് കി ബസാര്‍ പരിപാടികളും സംഘടിപ്പിക്കുമെന്ന് യോഗത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ വിജയത്തിനായി നിയോജക മണ്ഡല തലത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ്, എം.കെ.സി. കുട്ട്യാലി, പി.ടി. അഷ്‌റഫ്, പി.സി. മുഹമ്മദ് സിറാജ്, ഇ. ഷാഹി, ടി.യു. സൈനുദ്ദീന്‍, അബ്ദുല്‍ കരീം കോച്ചേരി, സലീം മിലാസ്, പൊറായി മുഹമ്മദ്, ടി.പി. സൂപ്പി, അന്‍വര്‍ ഷാ നൊച്ചാട്, ആവള ഹമീദ്, കെ.പി. റസാഖ്, പി. അമ്മദ്, പി.കെ.കെ. നാസര്‍, മുജീബ് കോമത്ത്, സഈദ് അയനിക്കല്‍, മുനീര്‍ നൊച്ചാട്, സി. നാസര്‍, സജീര്‍ വണ്ണാന്‍ കണ്ടി, വി. നസ്‌റുദ്ദീന്‍, ടി.കെ. നഹാസ്, കെ.എം. സുഹൈല്‍, അജ്‌നാസ് കൊയപ്ര, ആഷിക്ക് പുല്യോട്ട്, വി.കെ. ഷഫീഖ്, മുഹമ്മദ് ബഷീര്‍, ആര്‍.കെ. മുഹമ്മദ്, ചന്ദ്രന്‍ കല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ സമ്മേളനത്തിന് പേരാമ്പ്ര മണ്ഡലത്തില്‍ നിന്ന് പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

Youth League District Conference

Comments (0)