വികസിത ജ്യോതി യാത്രയും വികസിത ഭാരത സഭയും പേരാമ്പ്രയിൽ

പേരാമ്പ്ര: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി വികസിത ജ്യോതി യാത്രയും വികസിത ഭാരത സഭയും പേരാമ്പ്രയിൽ നടത്തി. ജനപ്രതിനിധിയായി നരേന്ദ്രമോദി 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
പേരാമ്പ്ര ചേനായി റോഡ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജ്യോതി യാത്ര നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സുരഭി ഓഡിറ്റോറിയത്തിൽ സമാപിച്ചു. തുടർന്ന് നടന്ന വികസിത ഭാരത സഭ ബിജെപി സംസ്ഥാന മുഖ്യവക്താവ് ടി.പി. ജയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
25 വർഷത്തെ പൊതുപ്രവർത്തനത്തിലൂടെ ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിനും വെളിച്ചമേകുന്ന പ്രവർത്തനങ്ങൾ നടത്താൻ നരേന്ദ്രമോദിക്ക് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റി നേടിയ വിശ്വാസമാണ് തുടർച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് പാവപ്പെട്ടവർ രാഷ്ട്രീയത്തിന്റെ കളിപ്പാവകളായിരുന്നെങ്കിൽ, നരേന്ദ്രമോദി സർക്കാരിന്റെ ലക്ഷ്യം പാവപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബിജെപി കോഴിക്കോട് മേഖല ജനറൽ സെക്രട്ടറി എം. മോഹനൻ മാസ്റ്റർ, പി.പി. മുരളി, കെ. ദിലീപ്, അഡ്വ. ജയ്കിഷ്, വി. സത്യൻ, കെ.കെ. രജീഷ്, തറമൽ രാകേഷ്, വി.കെ. ജയൻ, ജുബിൻ ബാലകൃഷ്ണൻ, രാമദാസ് മണലേരി, ഡി.കെ. മനു, ജയസുധ, എം. പ്രകാശൻ എന്നിവർ സംസാരിച്ചു.
Comments (0)