സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍: നൊച്ചാട് പഞ്ചായത്തില്‍ ശില്‍പശാല നടത്തി
Grama Panchayat Police Cell Rural Police പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും കോഴിക്കോട് റൂറല്‍ ജില്ലാ വനിതാ പൊലീസ് സെല്ലും സംയുക്തമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ എന്ന വിഷയത്തില്‍ ശില്‍പ്പശാല…
Grama Panchayat Police Cell Rural Police
പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും കോഴിക്കോട് റൂറല്‍ ജില്ലാ വനിതാ പൊലീസ് സെല്ലും സംയുക്തമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ എന്ന വിഷയത്തില്‍ ശില്‍പ്പശാല നടത്തി.
നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കല്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ്യ അമ്പാളി അധ്യക്ഷത വഹിച്ചു. പേരാമ്പ്ര എ.എസ്.പി ആര്‍തി യാദവ് ഐപിഎസ് മുഖ്യാതിഥിയായി.
കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സലില കൊട്ടാരക്കല്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ഗീത നന്ദനം നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിഷയവുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. ഡോ. ബിജി സജീവ്, കബീര്‍ ആസാദ്, സുമയ്യ എന്നിവരാണ് ശില്‍പ്പശാലയില്‍ ക്ലാസുകള്‍ നയിച്ചത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങളെ കുറിച്ചും അവയ്ക്കെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും നിയമപരമായ അവബോധത്തെ കുറിച്ചും ക്ലാസുകളില്‍ വിശദീകരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരും ഹരിതകര്‍മ്മസേനാ അംഗങ്ങളും ജനപ്രതിനിധികളും ശില്‍പ്പശാലയില്‍ പങ്കെടുത്തു.
Grama Panchayat Police Cell Rural Police
Comments (0)