വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയാ സമ്മേളനം സെപ്:29ന്

വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയാ സമ്മേളനം  സെപ്:29ന്

പേരാമ്പ്ര: വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയാ സമ്മേളനം സെപ്റ്റംബർ 29 ചൊവ്വാഴ്ച പേരാമ്പ്ര ചേനോളി റോഡിലുള്ള ദയ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി. കെ. സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്യും.

പേരാമ്പ്ര ഏരിയയിലെ 21 യൂണിറ്റുകളിൽ നിന്നായി 285 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ, ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, ജില്ലാ ട്രഷറർ അബ്ദുൽ ഗഫൂർ രാജധാനി എന്നിവർക്കൊപ്പം സംസ്ഥാന-ജില്ലാ ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുക്കും.

സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ഏരിയാ പ്രസിഡന്റ് എ. എം. കുഞ്ഞിരാമൻ, സെക്രട്ടറി ബി. എം. മുഹമ്മദ്, ട്രഷറർ രാമചന്ദ്രൻ ഗുഡ്‌വിൽ, വി. കെ. ഭാസ്കരൻ, ഉണ്ണികൃഷ്ണൻ, എ. പി. നാരായണൻ, എസ്. ക്വയർ എന്നിവർ പങ്കെടുത്തു.

പത്രസമ്മേളനത്തിൽ വ്യാപാരികൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രതിസന്ധി ഘട്ടങ്ങളിൽ കൈത്താങ്ങാകുന്നതിനായി കോഴിക്കോട് ജില്ലയിൽ നടപ്പാക്കിവരുന്ന ‘വ്യാപാരി മിത്ര’ സാമൂഹിക സുരക്ഷാ പദ്ധതിയെക്കുറിച്ചും ഭാരവാഹികൾ വിശദീകരിച്ചു.

Comments (0)