ക്ലിനിക്കല്‍ നിയമ ഭേദഗതി ഫാര്‍മസിസ്റ്റുകളുടെ അവകാശം സംരക്ഷിക്കണം; കെപിപിഎ പേരാമ്പ്ര ഏരിയ സമ്മേളനം

Private Pharmacists Association # Establishment Act Rights Perambra പേരാമ്പ്ര: കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെപിപിഎ) പേരാമ്പ്ര ഏരിയാ സമ്മേളനം സംഘടിപ്പിച്ചു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമ ഭേദഗതി ഫാര്‍മസിസ്റ്റുകളുടെ…


Private Pharmacists Association # Establishment Act Rights Perambra

പേരാമ്പ്ര: കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെപിപിഎ) പേരാമ്പ്ര ഏരിയാ സമ്മേളനം സംഘടിപ്പിച്ചു.

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമ ഭേദഗതി ഫാര്‍മസിസ്റ്റുകളുടെ തൊഴില്‍-പ്രൊഫഷണല്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍ നടപ്പാക്കണമെന്നും ഫാര്‍മസിസ്റ്റുകളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.പി. പരാഗ് അധ്യക്ഷത വഹിച്ചു. കെ.സി. ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയന്‍ കോറോത്ത്, സി. സ്മിനു, എം.ടി നജീര്‍, എ. ശ്രീശന്‍, ഷെറിന്‍ കുമാര്‍ മിന്നാട്ടില്‍, ഷീജ റിജേഷ് എന്നിവര്‍ സംസാരിച്ചു.

ഏരിയാ ജോയിന്റ് സെക്രട്ടറി അശ്വതി സുനില്‍ വരവ്-ചെലവ് കണക്ക് അവതരിപ്പിച്ചു. സമ്മേളനത്തില്‍ നീറ്റ് പി.ജി പരീക്ഷയില്‍ ഉന്നത റാങ്ക് കരസ്ഥമാക്കിയ ഡോ. ശ്വേതാ ലക്ഷ്മിക്ക് ആദരവ് നല്‍കി.

ഫാര്‍മസി കോഴ്സ് എക്‌സിറ്റ് പരീക്ഷ നിര്‍ബന്ധമാക്കുക, മിനിമം വേജസ് ജീവിത നിലവാര സൂചികാ വര്‍ദ്ധനയ്ക്ക് അനുസരിച്ച് ലഭ്യമാക്കുക, അനധികൃത മരുന്ന് ശേഖരണത്തിനും വില്‍പ്പനയ്ക്കുമെതിരെ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

പുതിയ ഭാരവാഹികളായി അശ്വതി സുനില്‍ പ്രസിഡന്റ്, കെ.സി. ഭാസ്‌കരന്‍, വി.പി നൗഷീറ വൈസ് പ്രസിഡന്റുമാര്‍, സരിഷ്മ അജിത്ത് സെക്രട്ടറി, ഷീജ റിജേഷ്, അശ്വതി രാമചന്ദ്രന്‍ ജോയിന്റ് സെക്രട്ടറിമാര്‍, ടി. ശിവദാസന്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Private Pharmacists Association # Establishment Act Rights Perambra

Comments (0)