കായണ്ണ ബസാറില്‍ വയലാര്‍ രാമവര്‍മ്മ അനുസ്മരണം 'പാട്ടും പറച്ചിലും' സംഘടിപ്പിച്ചു
News Ramavarma News # കായണ്ണ ബസാര്‍: മാട്ടനോട് അമ്പാഴപ്പാറ ജ്വാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിന്റെ അനശ്വര കവിയായിരുന്ന വയലാര്‍ രാമവര്‍മ്മയുടെ അനുസ്മരണ പരിപാടി 'പാട്ടും പറച്ചിലും' സംഘടിപ്പിച്ചു. ഗ്രന്ഥശാല ഓഡിറ്റോറിയത്തില്‍…
News Ramavarma News #
കായണ്ണ ബസാര്‍: മാട്ടനോട് അമ്പാഴപ്പാറ ജ്വാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിന്റെ അനശ്വര കവിയായിരുന്ന വയലാര്‍ രാമവര്‍മ്മയുടെ അനുസ്മരണ പരിപാടി 'പാട്ടും പറച്ചിലും' സംഘടിപ്പിച്ചു.
ഗ്രന്ഥശാല ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി കായണ്ണ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ. രമേശന് ഉദ്ഘാടനം ചെയ്തു. വി.പി സോമന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗായകനും സാംസ്കാരിക പ്രവര്‍ത്തകനുമായ ദേവദാസ് പേരാമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തി.
മലയാള കവിതയ്ക്കും ചലച്ചിത്ര ഗാന ശാഖയ്ക്കും വയലാര്‍ നല്കിയ സംഭാവനകളെ കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. പ്രണയവും വിപ്ലവവും ഒരുപോലെ കോറിയിട്ട കവിയായിരുന്നു വയലാര്‍ എന്നും അദ്ദേഹത്തിന്റെ വരികള്‍ ഇന്നും മലയാളികളുടെ മനസ്സില്‍ ജീവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ വാര്‍ഡ് അംഗം എ.എസ് രജീഷ്, കെ.എന്‍ സഹദേവന്, ഇ.കെ ബാലന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി.എം അഭിലാഷ് സ്വാഗതവും ലൈബ്രേറിയന്‍ സി.എന്‍ ശ്രീതു നന്ദിയും പറഞ്ഞു.
തുടര്‍ന്ന് പ്രാദേശിക കലാകാരന്മാരുടെ നേതൃത്വത്തില്‍ വയലാര്‍ ഗീതങ്ങളുടെ ആലാപന പരിപാടിയായ കാവ്യസന്ധ്യ അരങ്ങേറി. നിരവധി വായനക്കാരും ഗ്രന്ഥശാല പ്രവര്‍ത്തകരും നാട്ടുകാരും പരിപാടിയില്‍ പങ്കെടുത്തു. വയലാര്‍ കവിതകളുടെ ഈണവും വരികളും കൊണ്ട് സദസ്സ് സംഗീത സാന്ദ്രമായി.
News Ramavarma News #
Comments (0)