പി.പി. നാണു മാസ്റ്റർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

പി.പി. നാണു മാസ്റ്റർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

പാലേരി: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.ഐ.എം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന സഖാവ് പി.പി. നാണു മാസ്റ്ററുടെ ചരമവാർഷികത്തോടനുബന്ധിച്ച് കന്നാട്ടിയിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

സി.പി.ഐ.എം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഡോ. കെ.കെ. ഹനീഫ അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു. പാർട്ടിയുടെ മുതിർന്ന നേതാവ് എ.കെ. ശ്രീധരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

ഏരിയ കമ്മിറ്റി അംഗം പ്രവീൺ പി.എസ്. സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം എം. മുകുന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.വി. രജീഷ് സ്വാഗതം പറഞ്ഞു.

Comments (0)