ശിഹാബ് കന്നാട്ടിക്കും ആനേരി നസീറിനും സ്വീകരണം നൽകി
Kannatty Naseer Youth League Youth League Perambra കടിയങ്ങാട്: ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കണ്വെന്ഷന് സംഘടിപ്പിച്ചു.ടി.ടി ഇസ്മായില് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. രാജ്യ തലസ്ഥാനം സമരയൗവനങ്ങളാല് നിറയുമ്പോള് സമാന രീതിയില്…
Kannatty Naseer Youth League Youth League Perambra
കടിയങ്ങാട്: ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കണ്വെന്ഷന് സംഘടിപ്പിച്ചു.ടി.ടി ഇസ്മായില് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു.
രാജ്യ തലസ്ഥാനം സമരയൗവനങ്ങളാല് നിറയുമ്പോള് സമാന രീതിയില് ഓരോ കോണുകളും ജന്തര്മന്തറുകളായി മാറുന്ന മനോഹര കാഴ്ചയ്ക്ക് നാം സാക്ഷ്യം വഹിക്കുകയാണെന്നും, പദവികള് നമ്മെ തേടിയെത്തുമ്പോള് നാം കൂടുതല് വിനയാന്വിതരാകണമെന്നും, നീതിബോധമുള്ളവര്ക്ക് ഓരോ ഉത്തരവാദിത്തങ്ങളും ഓഡിറ്റബിളാണെന്ന ബോധ്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷരീഫ് കയനോത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില് എസ്.പി കുഞ്ഞമ്മദ് സാഹിബ് മുഖ്യ പ്രഭാഷണം നടത്തി. തുടര്ന്ന് ജില്ലാ യൂത്ത് ലീഗ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ശിഹാബ് കന്നാട്ടിക്കും, പേരാമ്പ്ര ബി.ആര്.സിയില് ബി.പി.സിയായി ചുമതലയേറ്റ നസീര് ആനേരിക്കും ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സ്വീകരണം നല്കി.
കല്ലൂര് മുഹമ്മദലി, കെ.ടി ലത്തീഫ്, എ.വി അമീര്, സൗഫി താഴെക്കണ്ടി, വഹീദ പാറേമ്മല്, പുതുശേരി ഇബ്രാഹിം, അഷ്റഫ് ഇല്ലത്ത്, ഫൈസല് കടിയങ്ങാട്, സിദ്ദീഖ് തൊണ്ടിയില്, അലി കന്നാട്ടി തുടങ്ങിയവര് സംബന്ധിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറല് സെക്രട്ടറി അജിനാസ് കൊയപ്ര സ്വാഗതം പറഞ്ഞ ചടങ്ങിന് പി.സി ഷാമില് നന്ദിയും പറഞ്ഞു.
Kannatty Naseer Youth League Youth League Perambra
Comments (0)