കിഴക്കയില്‍ ബാലന്റെ രണ്ടാം ചരമവാര്‍ഷികം ആചരിച്ചു

Balan SP Anniversary ചങ്ങരോത്ത്: എന്‍സിപി (എസ്പി) ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍സിപി (എസ്പി) സംസ്ഥാന കമ്മിറ്റി അംഗവും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റും…

കിഴക്കയില്‍ ബാലന്റെ രണ്ടാം ചരമവാര്‍ഷികം ആചരിച്ചു

ചങ്ങരോത്ത്: എന്‍സിപി (എസ്പി) ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍സിപി (എസ്പി) സംസ്ഥാന കമ്മിറ്റി അംഗവും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റും ആധാരമെഴുത്തുകാരനുമായിരുന്ന കിഴക്കയില്‍ ബാലന്റെ രണ്ടാം ചരമവാര്‍ഷികം ആചരിച്ചു.

ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. സത്യചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി.

സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ജനകീയ നേതാവായിരുന്നു കിഴക്കയില്‍ ബാലനെന്നും, പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും പൊതുജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും സി. സത്യചന്ദ്രന്‍ പറഞ്ഞു.

എന്‍സിപി (എസ്പി) ബ്ലോക്ക് പ്രസിഡന്റ് ഇ.പി. ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. കുഞ്ഞിക്കണാരന്‍, ജില്ലാ സെക്രട്ടറി പ്രേംരാജ് കായക്കൊടി, ജില്ലാ കമ്മിറ്റി അംഗം കുഞ്ഞിക്കണ്ണന്‍ അമ്പാടി, പി.സി. അബ്ദുള്‍ ഖാദര്‍, രതി എണ്ണപ്പിലാക്കൂല്‍, ആര്‍.ടി. ശ്രീധരന്‍ നായര്‍, ജോസഫ് അമ്പാട്ട്, ശ്രീനി മനത്താനത്ത് എന്നിവര്‍ സംസാരിച്ചു.

മണ്ഡലം പ്രസിഡന്റ് സി.കെ. നാരായണന്‍ സ്വാഗതവും എം.കെ. രജീഷ് നന്ദിയും പറഞ്ഞു.

Comments (0)