ജാനകിക്കാട് ത്രിക്കൈപ്പറമ്പ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ പരവത്ത് ബാലൻ നമ്പ്യാർ സ്മൃതി മന്ദിരം മണ്ഡപം ഉദ്ഘാടനം ചെയ്തു

ജാനകിക്കാട് ത്രിക്കൈപ്പറമ്പ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ പരവത്ത് ബാലൻ നമ്പ്യാർ സ്മൃതി മന്ദിരം  മണ്ഡപം ഉദ്ഘാടനം ചെയ്തു

മരുതോങ്കര: ജാനകിക്കാട് ത്രിക്കൈപ്പറമ്പ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ പരേതനായ ശ്രീ പരവത്ത് ബാലൻ നമ്പ്യാരുടെ സ്മരണാർത്ഥം കുടുംബം നിർമിച്ച പരവത്ത് ബാലൻ നമ്പ്യാർ സ്മൃതി മന്ദിരം ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ എട്ടിന് നടന്ന ചടങ്ങിൽ ശ്രീ രമേശ് ചെന്നിത്തല സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ക്ഷേത്രത്തിലെത്തിയ രമേശ് ചെന്നിത്തലയും നാദാപുരം എം.എൽ.എ കെ.എം. അഭിജിത്തും ദർശനം നടത്തിയ ശേഷമാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. തുടർന്ന് കെ.എം. അഭിജിത്ത് ക്ഷേത്രഗോപുരക്കവാടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. പത്തനാപുരം എം.എൽ.എ ജ്യോതികുമാർ ചാമക്കാല താക്കോൽദാനവും നിർവഹിച്ചു.

ക്ഷേത്രത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങളുടെ പ്രാരംഭഘട്ടം മുതൽ ആത്മാർഥമായി പ്രവർത്തിച്ച ബാലൻ നമ്പ്യാരുടെ സ്മരണയ്ക്കായാണ് ക്ഷേത്രമുറ്റത്ത് സ്മൃതി മന്ദിരം നിർമിച്ചത്.

സ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തുഫാൻ’ പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു. ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. സതി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ പി.കെ. സുരേന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ക്ഷേത്ര പരിപാലന കമ്മിറ്റി സെക്രട്ടറി മത്തത്ത് ബാബു മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ജമീല, ബ്ലോക്ക് പഞ്ചായത്ത് അംഗം കോരങ്കോട്ട് മൊയ്തു, വാർഡ് മെമ്പർ ഷിവിജ വിനോദൻ, ക്ഷേത്ര പരിപാലന കമ്മിറ്റി പ്രസിഡന്റ് പി. ഗംഗാധരൻ മാസ്റ്റർ, ബിജു പരവത്ത് (സീനിയർ റിപ്പോർട്ടർ, മാതൃഭൂമി, തിരുവനന്തപുരം) എന്നിവർ ആശംസകൾ നേർന്നു.

ചടങ്ങിൽ കെ. ശ്രീധരൻ മാസ്റ്റർ, കെ. ഒ. ദിനേശൻ, പരവത്ത് ഭാസ്കരൻ, വി.കെ. കുഞ്ഞബ്ദുള്ള, തോമസ് കൈതക്കുളം, ബീന മോളി, കെ.ടി. മുരളി (ഖജാൻജി, സ്വാഗതസംഘം), പി.വി. രാജൻ (വൈസ് ചെയർമാൻ, സ്വാഗതസംഘം), വി.ടി. ശ്രീധരൻ, രജിത എ. (മാതൃസമിതി), നിഷ മനോജൻ (മാതൃസമിതി) എന്നിവരും പങ്കെടുത്തു.

സ്വാഗതസംഘം കൺവീനർ പാറക്കൽ ബാലകൃഷ്ണൻ നന്ദി പറഞ്ഞു.

Comments (0)