പേരാമ്പ്രയിൽ യുഡിഎസ്എഫ് വിക്ടറി റാലി നടത്തി
Perambra UDSF Victory Rally University Election പേരാമ്പ്ര: കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയന് ഇലക്ഷനില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ കലാലയങ്ങളില്‍ യുഡിഎസ്എഫ് മുന്നണിക്ക് മിന്നും വിജയം. വിജയാഘോഷത്തിന്റെ ഭാഗമായി യുഡിഎസ്എഫ്…
Perambra UDSF Victory Rally University Election
പേരാമ്പ്ര: കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയന് ഇലക്ഷനില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ കലാലയങ്ങളില്‍ യുഡിഎസ്എഫ് മുന്നണിക്ക് മിന്നും വിജയം. വിജയാഘോഷത്തിന്റെ ഭാഗമായി യുഡിഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിക്ടറി റാലി സംഘടിപ്പിച്ചു.
എ.വി.എ.എച്ച് ആര്‍ട്സ് & സയന്‍സ് കോളേജ്, ഡിഗ്നിറ്റി കോളേജ് ഓഫ് ആര്‍ട്സ് & സയന്‍സ്, സില്‍വര്‍ ആര്‍ട്സ് & സയന്‍സ്, ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്സ് & സയന്‍സ്, മേപ്പയ്യൂര്‍ സലഫി കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍, മോറിസ് കോളേജ് ഓഫ് ആര്‍ട്സ് & സയന്‍സ്, സലഫിയ്യ അറബിക് കോളേജ് എന്നിങ്ങനെ 7 കോളേജുകളില്‍ യൂണിയന് ഭരണം നേടാനും ചക്കിട്ടപ്പാറ ബി.പി.എഡ് കോളേജില്‍ യു.യു.സിയെ വിജയിപ്പിക്കാനും യു.ഡി.എസ്.എഫ് മുന്നണിക്ക് സാധിച്ചു.
വിജയാഹ്ലാദ ചടങ്ങ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ ഫസലുറഹ്മാന് അധ്യക്ഷത വഹിച്ചു. കെഎസ്യു അസംബ്ലി പ്രസിഡന്റ് അമിത് മനോജ് സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ്, സെക്രട്ടറി ടി.പി മുഹമ്മദ്, ഇ. ഷാഹി, കെ.പി റസാക്ക്, നിയാസ് കക്കാട്, സി.കെ ഹാഫിസ്, കെ.സി മുഹമ്മദ്, ആര്.കെ മുഹമ്മദ്, അഫ്സല് അല്‍സഫ, സഈദ് അയനിക്കല്‍ തുടങ്ങിയവര്‍ വിജയികള്‍ക്ക് ഹാരാര്‍പ്പണം നടത്തി.
യുഡിഎസ്എഫ് നേതാക്കളായ അന്‍സില്‍ കീഴരിയൂര്‍, ഷുഹൈബ് തറമ്മല്‍, ബാസിത്ത് എടവരാട്, മുഹമ്മദ് ഷാ, സവാദ് കല്ലോട്, നിഹാല്‍ മുഹമ്മദലി, അഹമ്മദലി, മുഹമ്മദ് ബിലാല്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി.
Perambra UDSF Victory Rally University Election
Comments (0)