ജവഹര്‍ ബാല്‍ മഞ്ച് പേരാമ്പ്ര ബ്ലോക്ക് ഭാരവാഹികള്‍ ചുമതലയേറ്റു

Bal Manch Perambra Block Coordinators Vattakandi Bal Manch Kerala പേരാമ്പ്ര: ജവഹര്‍ ബാല്‍ മഞ്ച് പേരാമ്പ്ര ബ്ലോക്ക് ഭാരവാഹികള്‍ ചുമതലയേറ്റു. പേരാമ്പ്ര കോണ്‍ഗ്രസ് ഓഫീസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…


Bal Manch Perambra Block Coordinators Vattakandi Bal Manch Kerala

പേരാമ്പ്ര: ജവഹര്‍ ബാല്‍ മഞ്ച് പേരാമ്പ്ര ബ്ലോക്ക് ഭാരവാഹികള്‍ ചുമതലയേറ്റു. പേരാമ്പ്ര കോണ്‍ഗ്രസ് ഓഫീസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ബ്ലോക്ക് ചെയര്‍മാന്‍ ഷിജു കെ. ദാസിന് മിനുട്‌സ് കൈമാറി ഉദ്ഘാടനം ചെയ്തു.

പുതിയ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരും മണ്ഡലം ചെയര്‍പേഴ്‌സണ്‍മാരും ഈ ചടങ്ങില്‍ വെച്ച് ഔദ്യോഗികമായി ചുമതലയേറ്റെടുത്തു. കമ്മിറ്റിയുടെ വരുംകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും കുട്ടികള്‍ക്കായുള്ള വിവിധ പദ്ധതികളെക്കുറിച്ചും ചടങ്ങില്‍ വിശദമായി ചര്‍ച്ച ചെയ്തു.

പി.എം പ്രകാശന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണന്‍, ഇ.ടി. സത്യന്‍, പ്രകാശന്‍ കന്നാട്ടി, വി.പി ഇബ്രാഹിം, എം. സൈറാബാനു, ഹര്‍ഷിന മേപ്പയ്യൂര്‍, വി.വി. ദിനേശന്‍, വി.കെ രമേശന്‍, ഗിരിജ ശശി, സ്വപ്ന റനീഷ്, പി.കെ ശ്രീധരന്‍, കെ.സി ശശികുമാര്‍, എ.എസ് പാര്‍വ്വതി, ജോമോള്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഒ.സി ലീന സ്വാഗതം പറഞ്ഞ ചടങ്ങിന് ഷിജു കെ. ദാസ് നന്ദിയും പറഞ്ഞു.


Bal Manch Perambra Block Coordinators Vattakandi Bal Manch Kerala

Comments (0)