ഹസ്ത സ്നേഹസംഗമം ശ്രദ്ധേയമായി; ഹസ്തയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് വിദ്യാ ബാലകൃഷ്ണന് എംഎല്‍എ
Charitable Trust Sangamam Balakrishnan പേരാമ്പ്ര: ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് പേരാമ്പ്ര 'ഹസ്ത സ്നേഹസംഗമം' സംഘടിപ്പിച്ചു. സമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പാലിയേറ്റിവ് ജീവകാരുണ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ഹസ്ത സ്നേഹസംഗമം…
Charitable Trust Sangamam Balakrishnan
പേരാമ്പ്ര: ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് പേരാമ്പ്ര 'ഹസ്ത സ്നേഹസംഗമം' സംഘടിപ്പിച്ചു. സമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പാലിയേറ്റിവ് ജീവകാരുണ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ഹസ്ത സ്നേഹസംഗമം ശ്രദ്ധേയമായി. വിദ്യാ ബാലകൃഷ്ണന് എം.എല്‍.എ സംഗമ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നിരാലംബരായ മനുഷ്യരുടെ ജീവല്‍ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന ഇടപെടല്‍ വിസ്മയകരമാണെന്നും ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ആവശ്യമായ 'കയറിക്കിടക്കാന്‍ ഒരു വീട്' എന്ന സ്വപ്ന പദ്ധതി ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് പ്രധാന കടമയായി ഏറ്റെടുക്കുന്നത് ഏറെ മാതൃകാപരമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നിത്യരോഗികള്‍ക്ക് മരുന്ന് വാങ്ങി നല്‍കുന്നതും, ജോലി ചെയ്ത് ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് തൊഴില്‍ സൗകര്യം ഒരുക്കി നല്‍കുന്നതും സമൂഹത്തിന് ഏറെ അഭിമാനകരമായ പ്രവര്‍ത്തനങ്ങളാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഹസ്ത ചെയര്മാന് മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു.
ഹസ്ത ചായ സല്‍ക്കാരത്തിന്റെ ലോഗോ പ്രകാശനവും ചടങ്ങില്‍ വെച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടിക്ക് നല്‍കിക്കൊണ്ട് വിദ്യാ ബാലകൃഷ്ണന് എം.എല്‍.എ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു.
ലതികാ വിനോദ്, നളിനി നെല്ലൂര്‍, ഉമ്മര്‍ തണ്ടോറ, രമേശ് കാവില്‍, എസ്.കെ അസായിനാര്, ഇ അശോകന്, കെ മധുകൃഷ്ണന്, കെ ഇമ്പിച്ചി ആലി, രാജന് മരുതേരി, ബാബു കൈലാസ്, ബി.എം മുഹമ്മദ്, കെ.പി രാമചന്ദ്രന്, എന്‍.പി വിധു, താഹിറ സല്മാന്, ഇ.വി രാമചന്ദ്രന്, ജാസ്മിന മജീദ്, പുതുക്കുടി അബ്ദുറഹിമാന്, ഇ.കെ ബാലകൃഷ്ണന്, ഒ.എം രാജന്, കെ.വി ശശികുമാര്‍, പി.എം പ്രകാശന്, പി.എസ് സുനില്‍കുമാര്‍, എം.കെ സുരേന്ദ്രന്, പി.കെ അനീഷ്, അര്‍ഷാദ് മുടില്, വി.വി ദിനേശന്, രാജന് കെ പുതിയേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Charitable Trust Sangamam Balakrishnan
Comments (0)