മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം വിജയിപ്പിക്കും: മേപ്പയൂരില്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍

# Youth League News News മേപ്പയൂര്‍: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ നവംബര്‍ 6,7,8 തീയതികളില്‍ എറണാകുളത്ത് വെച്ച് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി മേപ്പയൂര്‍ എവി സൗധത്തില്‍…


# Youth League News News

മേപ്പയൂര്‍: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ നവംബര്‍ 6,7,8 തീയതികളില്‍ എറണാകുളത്ത് വെച്ച് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി മേപ്പയൂര്‍ എവി സൗധത്തില്‍ മുസ്ലിം യൂത്ത് ലീഗ് മേപ്പയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

പേരാമ്പ്ര മണ്ഡലം ഖത്തര്‍ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് ചാവട്ട് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷാഹിദ് മേപ്പാട്ട് അധ്യക്ഷത വഹിച്ചു. കെ.എം.എ അസീസ്, വി.പി ജാഫര്‍, എം.കെ ഫസലുറഹ്‌മാന്‍, ഷാനിദ് ചങ്ങരോത്ത്, അജ്‌നാസ് കാരയില്‍, വി.വി നസറുദ്ദീന്‍, അന്‍സാര്‍ കമ്മന, ജാഫര്‍ ചാവട്ട്, പി.ടി മുഹമ്മദ് ഷാഫി, മുഹമ്മദ് അലി അഹമ്മദ്, സുഹൈബ് ബിന്‍ റഫീഖ്, ഷാദി എന്നിവര്‍ സംസാരിച്ചു.


# Youth League News News

Comments (0)