കൊയിലാണ്ടി ഉപജില്ലാ കലോത്സവം 2026: പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ചെങ്ങോട്ടുകാവ്: കൊയിലാണ്ടി ഉപജില്ലാ കലോത്സവം 2026-ന്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങില്‍ നിര്‍വ്വഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തസ്ലീന നാസറാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. കലോത്സവത്തിന്റെ…
ചെങ്ങോട്ടുകാവ്: കൊയിലാണ്ടി ഉപജില്ലാ കലോത്സവം 2026-ന്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങില്‍ നിര്‍വ്വഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തസ്ലീന നാസറാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സൗകര്യങ്ങളോടെയാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് എം. നിഷിത്ത്കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഗോപിനാഥ് ചെറുവാട്ട്, വാര്‍ഡ് മെംബര്‍മാരായ സി. പി. അലി, മിഥുന്‍, കൂടാതെ കൂമുള്ളി കരുണാകരന്‍, സാബു കീഴരിയൂര്‍, പി. കെ. രാധാകൃഷ്ണന്‍, ചിത്രേഷ് പി. ജി., ബിജു കാവില്‍, ഷോമ ഷീനാലയം എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അധ്യാപകരും പി. ടി. എ പ്രതിനിധികളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.
The post കൊയിലാണ്ടി ഉപജില്ലാ കലോത്സവം 2026: പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു appeared first on.
Comments (0)