കൊയിലാണ്ടി ഉപജില്ലാ കലോത്സവം: പൊയിൽക്കാവിൽ പന്തൽ കാൽനാട്ടൽ നടന്നു
പൊയില്‍ക്കാവ്: നവംബര്‍ 11 മുതല്‍ 13 വരെ പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്ന കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സ്റ്റേജ് ആന്‍ഡ് പന്തല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന…
പൊയില്‍ക്കാവ്: നവംബര്‍ 11 മുതല്‍ 13 വരെ പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്ന കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സ്റ്റേജ് ആന്‍ഡ് പന്തല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസര്‍ മുസ്തഫ പാലോളി ഉദ്ഘാടനം ചെയ്തു.
ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. ഭാസ്കരന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തസ്ലീന നാസര്‍, ജനപ്രതിനിധികള്‍, പി.ടി.എ, സ്കൂള്‍ അധികൃതര്‍ എന്നിവര്‍ സംസാരിച്ചു. ഷെറിഫ് കാപ്പാട് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പി.ജി. ചിത്രേഷ് നന്ദിയും രേഖപ്പെടുത്തി.
The post കൊയിലാണ്ടി ഉപജില്ലാ കലോത്സവം: പൊയിൽക്കാവിൽ പന്തൽ കാൽനാട്ടൽ നടന്നു appeared first on.
Comments (0)