തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂളിൽ ചുറ്റുമതിൽ പ്രവൃത്തി ഉദ്ഘാടനം

തിക്കോടി:- തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂളിൽ ശ്രീമതി കാനത്തിൽ ജമീല എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ചുറ്റുമതിലിന്റെ പ്രവൃത്തി ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ.…


തിക്കോടി:- തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂളിൽ ശ്രീമതി കാനത്തിൽ ജമീല എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ചുറ്റുമതിലിന്റെ പ്രവൃത്തി ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ. അഡ്വ. പ്രവീൺ കുമാർ നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി: ഷീബ പി.സി. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദീപ.ഡി. ഓൾഗ മുഖ്യാതിഥി ആയിരുന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഗാന്ധിയം പുരസ്കാർ 2026 നേടിയ ശ്രീ. ഹർഷാദ് ഇ.സി.യെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ റിപ്പോർട്ട് പ്രിൻസിപ്പൽ ഇൻ. ചാർജ്ജ് ശ്രീമതി.ഷൈമ അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ: ശ്രീമതി നിഷ പയ്യന പുതിയോട്ടിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ: ശ്രീമതി ശോഭ കിഴക്കൻ കുളങ്ങര, എം.പി.ടി.എ. പ്രസിഡണ്ട് ശ്രീമതി: ഷജീറ, പി.ടി.എ. വൈസ് പ്രസിഡണ്ട് വേണു വെണ്ണാടി, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് ശ്രീ. ഖാലിദ്. ടി, പൂർവ്വ അധ്യാപക കൂട്ടായ്മ പ്രതിനിധി: ശ്രീ.രവീന്ദ്രൻ മാസ്റ്റർ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ശ്രീമതി : നിഷ വി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ശ്രീ: ജനാർദ്ദനൻ, ജയചന്ദ്രൻ തെക്കും കുറ്റിയിൽ, ബഷീർ മേലടി, ശ്രീ. ഗിരീഷ്, ശ്രീ. രവീന്ദ്രൻ പിലാച്ചേരി എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ്: ഇൻ. ചാർജ് ശ്രീമതി: സ്മിത.കെ. നന്ദി പറഞ്ഞു.

Comments (0)