എക്‌സൈസ് റിലാക്സ് സെന്റർ തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ തുടക്കമായി

. കേരള എക്സൈസ് എക്സൈസ് വകുപ്പിന്റെ 'മയങ്ങില്ല കേരളം' പദ്ധതിയുടെ ഭാഗമായി റിലാക്സ് സെന്റർ തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിൽ ഗാന്ധിജയന്തി ദിനത്തിൽ തുടക്കമായി. റിലാക്സ് സെന്ററിന്റെ ഉദ്ഘാടനം കൊയിലാണ്ടി നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ്…

.

 കേരള എക്സൈസ് എക്സൈസ് വകുപ്പിന്റെ 'മയങ്ങില്ല കേരളം' പദ്ധതിയുടെ ഭാഗമായി റിലാക്സ് സെന്റർ തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിൽ ഗാന്ധിജയന്തി ദിനത്തിൽ തുടക്കമായി. റിലാക്സ് സെന്ററിന്റെ ഉദ്ഘാടനം കൊയിലാണ്ടി നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് പ്രവീൺകുമാർ നിർവ്വഹിച്ചു. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ചിൽ അനേകം ആളുകൾ എത്തിച്ചേരുന്ന സ്ഥലത്ത് മയക്കുമരുന്നിന്റെയും മറ്റു ലഹരിപദാർത്ഥങ്ങളുടെയും ഉപയോഗം തടയുന്നതിനായിട്ടാണ് ഈ സ്ഥലം തെരഞ്ഞെടുത്തത്. വിനോദത്തിനൊപ്പം വിശ്രമത്തിന് ഒരിടം എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിന് വേണ്ടി ജനങ്ങളുടെ സഹായത്തോടുകൂടിയാണ് ഇത് നടപ്പിലാക്കുന്നത്. കൊയിലാണ്ടി നിയോജകമണ്ഡലം എംഎൽഎയും തിക്കോടി ഗ്രാമപഞ്ചായത്തും പ്രദേശത്തെ കലാസാംസ്കാരിക പ്രവർത്തകരുടെയും അകമഴിഞ്ഞ സഹകരണം ഈ പദ്ധതിനടപ്പിലാക്കുന്നതിനും വിജയിപ്പിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.റിലാക്സ് സെന്ററിന്റെ ഭാഗമായി എക്സൈസിന്റെയും കോസ്റ്റൽ പോലീസിന്റെയും സാന്നിധ്യവും നിരീക്ഷണമുണ്ടാവുന്നതോടുകൂടി രാത്രികാലങ്ങളിൽ വിനോദ സഞ്ചരികൾക്കും നാട്ടുകാർക്കും നിർഭയം എത്തിച്ചേരാൻ കഴിയുമെന്ന് യോഗത്തിൽ പറഞ്ഞു. പരിപാടിയിൽ പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി എൻ. കെ പ്രസ്തുത റിലാക്സ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. തിക്കോടി പഞ്ചായത്ത് പ്രസിഡൻറ് ഒ.കെ ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊയിലാണ്ടി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എൻ കെ വിനോദൻ, മേലടി ബ്ലോക്ക് മെമ്പർ പി. പി കുഞ്ഞഹമ്മദ്, വാർഡ് മെമ്പർമാരായഎം കെ വഹീദ, പ്രേമരാജൻ, രമേശൻ, ഷക്കീല,തിക്കോടി റസിഡൻസ് അസോസിയേഷൻ പ്രതിനിധികളായ മുനീർ,അഷറഫ്‌, വാർഡ് വികസന സമിതി കൺവീനർ മുസമ്മിൽ തങ്ങൾ, ജയചന്ദ്രൻ വിവിധ സാമൂഹിക രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എക്സൈസ്പ്രിവന്റിവ് ഓഫീസർ രഘുനാഥ്. എം. സി എന്നിവർ സംസാരിച്ചു.

Comments (0)