തിക്കോടിയിൽ ജവഹർ ബാൽമഞ്ച് ശിശുദിനാഘോഷം വർണാഭമായി; കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകളും

​ തിക്കോടിയിൽ ജവഹർ ബാൽമഞ്ച് ശിശുദിനാഘോഷം വർണാഭമായി; കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകളുംക്കോടി: തിക്കോടി മണ്ഡലം ജവഹർ ബാൽമഞ്ച് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം ബാല്യ-കൗമാര പ്രായക്കാരുടെ സജീവ സാന്നിധ്യം കൊണ്ട് വർണാഭമായി.…


​ തിക്കോടിയിൽ ജവഹർ ബാൽമഞ്ച് ശിശുദിനാഘോഷം വർണാഭമായി; കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകളുംക്കോടി: തിക്കോടി മണ്ഡലം ജവഹർ ബാൽമഞ്ച് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം ബാല്യ-കൗമാര പ്രായക്കാരുടെ സജീവ സാന്നിധ്യം കൊണ്ട് വർണാഭമായി. തിക്കോടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടന്നത്. ചടങ്ങ് ജവഹർ ബാൽമഞ്ച് ജില്ലാ ചെയർമാൻ നവനീത് മോഹൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.​മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജയേന്ദ്രൻ തെക്കേക്കുറ്റി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. തിക്കോടി മണ്ഡലം ചെയർമാൻ രാജേഷ് കളരി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോർഡിനേറ്റർ സുധീഷ് എം.പി., ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മൽ മാടായി, മണ്ഡലം സെക്രട്ടറി ബിനു കരോളി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ലിഷ കൈനോത്ത്, ഇ. ബാലൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.​ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചു. കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ലതീഷ് നടുക്കണ്ടി, കെ.എച്ച്.ജി. സുധീഷ് സി.കെ. എന്നിവർ കുട്ടികൾക്കായി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ബ്ലോക്ക് മെമ്പർ നിഷ പയ്യന പുതിയോട്ടിൽ ചടങ്ങിന് സ്വാഗതവും മണ്ഡലം കോർഡിനേറ്റർ ഷിബിൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

Comments (0)