എൻ ഡി എ യിൽ ചേരാനുള്ള ശരത് പവാറിൻ്റെ നീക്കം കടുത്ത രാഷ്ട്രീയ വഞ്ചന :- മുക്കം മുഹമ്മദ്

കൊയിലാണ്ടി:-അധികാരത്തിൻ്റെ അപ്പക്കഷ ണങ്ങൾ വെച്ചുനീട്ടിയും,വഴങ്ങാത്തവരെ ഇ.ഡി.യെ കൂട്ടുപിടിച്ച് കള്ളക്കേസ്സിൽ കുടുക്കിയും കേന്ദ്രഭരണം നിലനിർത്താൻ ബി.ജെ.പി പലതരം കുതന്ത്രങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ,തൻ്റെ…


കൊയിലാണ്ടി:-അധികാരത്തിൻ്റെ അപ്പക്കഷ ണങ്ങൾ വെച്ചുനീട്ടിയും,വഴങ്ങാത്തവരെ ഇ.ഡി.യെ കൂട്ടുപിടിച്ച് കള്ളക്കേസ്സിൽ കുടുക്കിയും കേന്ദ്രഭരണം നിലനിർത്താൻ ബി.ജെ.പി പലതരം കുതന്ത്രങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ,തൻ്റെ കടുംബാധിപത്യത്തിനും,അധികാരനേട്ടങ്ങൾക്കുമുള്ള കുറുക്കുവഴിയായി ശരത് പവാർ നടത്തുന്ന അവസരവാദ രാഷ്ട്രീയ നിലപാട് കടുത്ത വഞ്ചനയും,മതേതര വിരുദ്ധവുമാണ്.ശരദ് പവാറിനൊപ്പം നിലയുറപ്പിച്ച സുഹൃത്തുക്കൾ നാളിതു വരെ മുറുകെ പിടിച്ച, ഉന്നതജനാധിപത്യ മതനിരപേക്ഷതയുടെ കൊടിക്കൂറ നിലനിർത്താൻ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിൽ അണിനിരക്കണമെന്ന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് പ്രസ്താവിച്ചു. സി എസ് പി കൊയിലാണ്ടി നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. സി.രമേശൻ അദ്ധ്യക്ഷത വഹിച്ചു. ആലങ്കോട് സുരേഷ് ബാബു,കെ.ടി.എം. കോയ,ഇ.എസ്.രാജൻ,കെ.കെ.ശ്രീഷു,വടക്കയിൽ രാജൻ, കെ.കെ.ബാബു,അവിണേരി ശങ്കരൻ എന്നിവർ പ്രസംഗിച്ചു.കൊയിലാണ്ടി ബ്ലോക്ക് ഭാരവാഹികളായി സി.രമേശൻ (പ്രസിഡണ്ട്,) വടക്കയിൽ രാജൻ (വൈസ് പ്രസിഡണ്ട്),കെ.കെ.ബാബു,സായൂജ് ശ്രീമംഗലം (സെക്രട്ടറിമാർ),കെ.കെ.നാരായണൻ( ട്രഷറർ )എന്നിവരെതെരഞ്ഞെടുത്തു.

Comments (0)