കേളപ്പജി സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹ്യ പരിഷ്കരണത്തിനായും പോരാടി: കെ ലോഹ്യ
Day Lohya RJD News Statue പേരാമ്പ്ര: കേളപ്പജി ദിനാചരണത്തിന്റെ ഭാഗമായി ആര്.ജെ.ഡി മുന്സിപ്പല് കമ്മിറ്റിയുടെ നേതൃത്വത്തില് അനുസ്മരണ സമ്മേളനം നടത്തി. കേളപ്പജി പ്രതിമയില് നടന്ന പുഷ്പാര്ച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം രാഷ്ട്രീയ…
Day Lohya RJD News Statue
പേരാമ്പ്ര: കേളപ്പജി ദിനാചരണത്തിന്റെ ഭാഗമായി ആര്.ജെ.ഡി മുന്സിപ്പല് കമ്മിറ്റിയുടെ നേതൃത്വത്തില് അനുസ്മരണ സമ്മേളനം നടത്തി. കേളപ്പജി പ്രതിമയില് നടന്ന പുഷ്പാര്ച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം രാഷ്ട്രീയ ജനതാദള് സംസ്ഥാന സെക്രട്ടറി കെ ലോഹ്യ ഉദ്ഘാടനം ചെയ്തു.
കേളപ്പജിയെ കേവലം സ്വാതന്ത്ര സമര പോരാളി മാത്രമായി കാണാന് കഴിയില്ലെന്നും, ഒരേ സമയം സാമൂഹ്യ പരിഷ്കരണം, അനാചാരങ്ങള് എന്നിവയ്ക്കെതിരെയും പോരാടിയ ധീരനായ ദേശീയവാദിയായ സോഷ്യലിസ്റ്റായിരുന്നു കേളപ്പജിയെന്ന് അദ്ദേഹം പറഞ്ഞു.
കോണ്ഗ്രസ് സോഷ്യലിസ്റ്റ് പാര്ട്ടി രൂപീകൃത സമ്മേളനത്തില് അധ്യക്ഷത വഹിക്കുകയും പിന്നീട് കിസാന് മസ്ദൂര് പ്രജാ പാര്ട്ടി രൂപീകരിച്ച് ഇതിന്റെ സ്ഥാനാര്ത്ഥിയായി പൊന്നാനിയില് നിന്ന് മത്സരിച്ച് ആദ്യ പാര്ലമെന്റില് അംഗമായി സ്വാതന്ത്ര്യാനന്തരം പിഎസ്പിയില് അംഗമായി പ്രവര്ത്തിച്ച കേളപ്പജിയെന്ന സോഷ്യലിസ്റ്റിനെ സൗകര്യപൂര്വ്വം വിസ്മരിക്കാനാണ് ശ്രമം നടക്കുന്നതെന്നും ലോഹ്യ പറഞ്ഞു.
രാഷ്ട്രീയ ജനതാദള് കൊയിലാണ്ടി മുന്സിപ്പല് കമ്മിറ്റി ചെയര്മാന് അഡ്വ ടി.കെ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ആര്ജെഡി നിയോജക മണ്ഡലം പ്രസിഡന്റ് രാമചന്ദ്രന് കുയ്യണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ് മേലേപ്പുറത്ത്, പി.കെ കബീര് സലാല, മുന്സിപ്പല് കൗണ്സിലര് സി.കെ ജയദേവന്, ടി.കെ ശശിധരന്, കോരങ്ങണ്ടി ഗിരീഷ്, വി.പി മുകുന്ദന്, കെ ബാലന് നായര് തുടങ്ങിയവര് സംസാരിച്ചു.
Day Lohya RJD News Statue
Comments (0)