ജമാഅത്തെ ഇസ്ലാമി ഉയർത്തിപ്പിടിക്കുന്നത് മാനവികതയുടെ സന്ദേശം :കൊയിലാണ്ടി ഏരിയ സമ്മേളന പ്രചാരണ ഉദ്ഘാടനം
കൊയിലാണ്ടി: ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമ്മ സാക്ഷ്യം എന്ന പ്രമേയം ഉയർത്തിപ്പിടിച്ചുകൊണ്ട് ജമാഅത്തെ ഇസ്ലാമി കൊയിലാണ്ടി ഏരിയ നടത്തുന്ന ഏരിയ സമ്മേളനത്തിന്റെ പ്രചാരണ ഉദ്ഘാടനം പ്രമുഖ പ്രഭാഷകനും ജമാഅത്തെ ഇസ്ലാമി മലപ്പുറം ഈസ്റ്റ് ജില്ലാ വൈസ്…
കൊയിലാണ്ടി: ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമ്മ സാക്ഷ്യം എന്ന പ്രമേയം ഉയർത്തിപ്പിടിച്ചുകൊണ്ട് ജമാഅത്തെ ഇസ്ലാമി കൊയിലാണ്ടി ഏരിയ നടത്തുന്ന ഏരിയ സമ്മേളനത്തിന്റെ പ്രചാരണ ഉദ്ഘാടനം പ്രമുഖ പ്രഭാഷകനും ജമാഅത്തെ ഇസ്ലാമി മലപ്പുറം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റുമായ സലിം മമ്പാട് നിർവഹിച്ചു
ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമ്മ സാക്ഷ്യം എന്ന പ്രമേയത്തിൽ കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും സമ്മേളനങ്ങൾ നടക്കുന്നുണ്ട്
സമ്മേളനത്തിലേക്ക് ജാതിമത ലിംഗ വർണ ഭേദമന്യേ എല്ലാവരെയും ജമാഅത്തെ ഇസ്ലാമി ഹാർദ്ദമായി ക്ഷണിക്കുന്നു
എല്ലാവർക്കും ജമാഅത്തിന് നൽകാനുള്ളത് മാനവികതയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ്
ഇഹപര ജീവിതങ്ങളിൽ മനുഷ്യന്ന് സമാധാനവും സൗഭാഗ്യവും നൽകുന്ന ദർശനമാണ് വിശുദ്ധ ഖുർആൻ മുന്നോട്ടുവെക്കുന്നത്
വിശുദ്ധ ഖുർആൻ ഏതെങ്കിലും ഒരു സമുദായത്തിന് വേണ്ടി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമല്ല
മറിച്ച് മുഴുവൻ മനുഷ്യരാശിക്കും വേണ്ടി അവതീർണമായ ദൈവിക ഗ്രന്ഥമാണ്
പ്രവാചകൻ മുഹമ്മദ് ഒരു സമുദായത്തിലേക്ക് മാത്രമുള്ള പ്രവാചകൻ അല്ല.മറിച്ച് ജാതിമതഭേദമന്യേ മുഴുവൻ മനുഷ്യരിലേക്കും ഉള്ള പ്രവാചകൻ ആണ്
മനുഷ്യരെ അടിമപ്പെടുത്താനും അടക്കി ഭരിക്കാനും ഈ ലോകത്ത് ആർക്കും അധികാരമില്ലമുഴുവൻ ഏകാധിപതികളും വിചാരണ ചെയ്യപ്പെടുന്ന ഒരു ദിനം വരാനിരിക്കുന്നുഓരോ മനുഷ്യനും അവൻറെ കർമ്മങ്ങൾക്ക് മറുപടി പറയേണ്ടിവരും
പ്രചാരണ ഉദ്ഘാടന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡണ്ട് റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു പി പി മുഹമ്മദ് ഹനീഫ് സ്വാഗതവും സമ്മേളന കൺവീനർ എം കെ മുസ്തഫ നന്ദിയും പ്രകടിപ്പിച്ചു : ഫർഹ ഖിറാഅത്ത് നടത്തി
Comments (0)