കൊയിലാണ്ടിയില്‍ എം.ഡി.എം.എയും പണവുമായി യുവാവ് പിടിയില്‍

കൊയിലാണ്ടി: വിപണിയില്‍ വന്‍ വിലമതിക്കുന്ന രാസലഹരിയുമായി ഊരള്ളൂര്‍ സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി. അരിക്കുളം ഊരള്ളൂര്‍ ഒറ്റക്കണ്ടം ചൂണ്ടയില്‍ ഹനീഫ (40) ആണ് കൊയിലാണ്ടി പോലീസിന്റെയും ഡാന്‍സാഫ് സ്‌ക്വാഡിന്റെയും സംയുക്ത പരിശോധനയില്‍…

കൊയിലാണ്ടി: വിപണിയില്‍ വന്‍ വിലമതിക്കുന്ന രാസലഹരിയുമായി ഊരള്ളൂര്‍ സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി. അരിക്കുളം ഊരള്ളൂര്‍ ഒറ്റക്കണ്ടം ചൂണ്ടയില്‍ ഹനീഫ (40) ആണ് കൊയിലാണ്ടി പോലീസിന്റെയും ഡാന്‍സാഫ് സ്‌ക്വാഡിന്റെയും സംയുക്ത പരിശോധനയില്‍ അറസ്റ്റിലായത്. അരിക്കുളം ഊരള്ളൂര്‍ ഒറ്റക്കണ്ടം എ. ജി. പാലസിന് സമീപത്ത് വെച്ച് ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു അറസ്റ്റ്.

പ്രതിയുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നും വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന 57.735 ഗ്രാം എം.ഡി.എം.എയും (MDMA), ലഹരിമരുന്ന് വിറ്റുകിട്ടിയതെന്ന് കരുതുന്ന 1,00,620 രൂപയും പോലീസ് കണ്ടെടുത്തു. പണം കറുത്ത കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു.
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ. പി. എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ എസ്. എച്ച്. ഒ. കിരണ്‍, എസ്. ഐ രമേശ് എം, എസ്. ഐ രഞ്ജിത്ത്, സി.പി.ഒ ഗോകുല്‍, എസ്.സി.പി.ഓ വിനീഷ് എന്നിവരും, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ മനോജ് രാമത്ത്, എ.എസ്.ഐ ഷാജി വി.വി, എസ്. സി. പി. ഒ. ശോഭിത്ത് ടി.കെ, സി.പി.ഒ. അതുല്‍, സി.പി. ഒ. അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രതിയുടെ ലഹരിയിടപാടുകളെക്കുറിച്ചും ഇതിന് പിന്നിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post കൊയിലാണ്ടിയില്‍ എം.ഡി.എം.എയും പണവുമായി യുവാവ് പിടിയില്‍ appeared first on.

Comments (0)