പേരാമ്പ്രയില്‍ ജ്വല്ലറിയില്‍ നിന്നും ഇന്‍വെട്ടര്‍ ബാറ്ററി മോഷ്ടിച്ച യുവാവ് പിടിയില്‍
പേരാമ്പ്ര: പേരാമ്പ്രയില്‍ ജ്വല്ലറിയില്‍ നിന്നും ഇന്‍വെര്‍ട്ടറിന്റെ ബാറ്ററി മോഷ്ടിച്ചയാള്‍ പിടിയില്‍. കല്‍പ്പത്തൂര്‍ വടക്കേക്കര മീത്തല്‍ സായൂജ് (23) ആണ് പിടിയിലായത്. പേരാമ്പ്രയിലെ ജ്വല്ലറിയില്‍ നിന്നും കഴിഞ്ഞ ദിവസം പ്രതി ബാറ്ററി…
പേരാമ്പ്ര: പേരാമ്പ്രയില്‍ ജ്വല്ലറിയില്‍ നിന്നും ഇന്‍വെര്‍ട്ടറിന്റെ ബാറ്ററി മോഷ്ടിച്ചയാള്‍ പിടിയില്‍. കല്‍പ്പത്തൂര്‍ വടക്കേക്കര മീത്തല്‍ സായൂജ് (23) ആണ് പിടിയിലായത്.
പേരാമ്പ്രയിലെ ജ്വല്ലറിയില്‍ നിന്നും കഴിഞ്ഞ ദിവസം പ്രതി ബാറ്ററി മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പേരാമ്പ്ര പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടിയില്‍ നിന്നും പ്രതി പിടിയിലായത്.
പേരാമ്പ്ര സി.ഐ.അനില്‍കുമാര്‍, എ.എസ്.ഐ.ബിന്ദുറാണി, ഡി.എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്.സി.പി.ഒമാരായ ഷാഫി, റഫീക്ക്, ജയേഷ്, എസ്.പിയുടെ സ്‌ക്വാഡ് മിഥുന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്
Comments (0)