മയക്കുമരുന്ന് ഇടപാടിലെ ഇടനിലക്കാരി: പേരാമ്പ്രയിലെ അധ്യാപിക വടകര പൊലീസിന്റെ പിടിയില്‍
Police Case Arrest പേരാമ്പ്ര: മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട് അധ്യാപികയായ പേരാമ്പ്ര കായണ്ണ സ്വദേശിനി വടകര പൊലീസിന്റെ പിടിയില്‍. കായണ്ണ ചെറുക്കാട് കാപ്പുമുക്ക് സ്വദേശിനി കാവ്യയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്്. മയക്കുമരുന്ന്…
Police Case Arrest
പേരാമ്പ്ര: മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട് അധ്യാപികയായ പേരാമ്പ്ര കായണ്ണ സ്വദേശിനി വടകര പൊലീസിന്റെ പിടിയില്‍. കായണ്ണ ചെറുക്കാട് കാപ്പുമുക്ക് സ്വദേശിനി കാവ്യയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്്. മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടിന്റെ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചു വരുകയാണ് ഇവരെന്നാണ് ലഭിച്ച വിവരം.
കഴിഞ്ഞ ദിവസവും മരുതോങ്കര സ്വദേശിനിയായ മറ്റൊരു അധ്യാപികയെ പേരാമ്പ്രയില്‍ ഇതേ കുറ്റത്തിന് വടകര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാവ്യ പേരാമ്പ്ര ബിആര്‍സിക്കു കീഴിലെ ഓട്ടിസം സെന്ററില്‍ അധ്യാപികയായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു. മയക്കുമരുന്ന് ആവശ്യമുള്ളവരില്‍ നിന്ന് പണം സ്വീകരിക്കുന്ന പ്രധാന കേന്ദ്രമായിരുന്നു കാവ്യയുടെ ബാങ്ക് അക്കൗണ്ട്. ആവശ്യക്കാര്‍ പണം കാവ്യയുടെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കും. എന്നാല്‍ കാവ്യ നേരിട്ട് ലഹരിമരുന്ന് കൈമാറിയിരുന്നില്ല.
ലക്ഷങ്ങളാണ് ഇവരുടെ അക്കൗണ്ടില്‍ എത്തിക്കൊണ്ടിരുന്നത് കഴിഞ്ഞദിവസം ആവിക്കല്‍ സ്വദേശിയെ എംഡിഎം.എയുമായി പിടികൂടിയിരുന്നു. ഇയാളുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കീര്‍ത്തനയില്‍ എത്തിയത്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ വടകര പൊലീസ് വലയിലാക്കിയത്. കീര്‍ത്തനയെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച സാമ്പത്തിക രേഖകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് അധ്യാപികയായ കാവ്യയിലേക്ക് അന്വേഷണം എത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതഇ അറസ്റ്റ് ഉണ്ടയേക്കുമെന്നാണ് സൂചന
Police Case Arrest
Comments (0)