ഓപ്പറേഷൻ തണ്ടർ: മെത്തഫിറ്റമിനുമായി തിക്കോടി സ്വദേശി പിടിയിൽ

പേരാമ്പ്ര: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പേരാമ്പ്ര എക്സൈസ് നടത്തിയ പരിശോധനയിൽ മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ. തിക്കോടി സ്വദേശി നിടിയാണ്ടി വീട്ടിൽ ആദിൽ, (25) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് O. 716 ഗ്രാം മെത്തഫിറ്റമിൻ പിടികൂടി. ചങ്ങരോത്ത്…

പേരാമ്പ്ര: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പേരാമ്പ്ര എക്സൈസ് നടത്തിയ പരിശോധനയിൽ മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ. തിക്കോടി സ്വദേശി നിടിയാണ്ടി വീട്ടിൽ ആദിൽ, (25) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് O. 716 ഗ്രാം മെത്തഫിറ്റമിൻ പിടികൂടി.

ചങ്ങരോത്ത് ദേശത്ത് കടിയങ്ങാട് പാലം ഒറ്റക്കണ്ടം റോഡിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ബൈക്കിൽ കടത്താൻ ശ്രമിച്ച ലഹരി മരുന്നുമായി യുവാവ് പിടിയിലായത്. പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാജി എൻ. കെ യും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ സഞ്ചരിച്ച ബൈക്ക് എക്സൈസ് കസ്റ്റഡിയിലെടുത്തു.

പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിൽ,സി.ഇ.ഒ മാരായ, ദീപുലാൽ,വിഷ്ണു ടി കെ, ജംഷീർ,സി.ഇ.ഒ.ഡ്രൈവർ ദിനേശ് എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.

Comments (0)