എംഡിഎം.എ വിൽപനയുമായി ബന്ധപ്പെട്ട് അധ്യാപികയായ പേരാമ്പ്ര കായണ്ണ സ്വദേശിനി വടകര പൊലീസിന്റെ പിടിയിൽ.

പേരാമ്പ്ര: മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് അധ്യാപികയായ പേരാമ്പ്ര കായണ്ണ സ്വദേശിനി വടകര പൊലീസിന്റെ പിടിയിൽ. കായണ്ണ ചെറുക്കാട് കാപ്പുമുക്ക് സ്വദേശിനി കാവ്യയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടിൻ്റെ ഇടനിലക്കാരിയായി പ്രവർത്തിച്ചു വരുകയാണ് ഇവരെന്നാണ് ലഭിച്ച വിവരം.
കഴിഞ്ഞ ദിവസവും മരുതോങ്കര സ്വദേശിനിയായ മറ്റൊരു അധ്യാപികയെ പേരാമ്പ്രയിൽ ഇതേ കുറ്റത്തിന് വടകര പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കാവ്യ പേരാമ്പ്ര ബിആർസിക്കു കീഴിലെ ഓട്ടിസം സെന്ററിൽ അധ്യാപികയായി പ്രവർത്തിച്ച് വരുകയായിരുന്നു. മയക്കുമരുന്ന് ആവശ്യമുള്ളവരിൽ നിന്ന് പണം സ്വീകരിക്കുന്ന പ്രധാന കേന്ദ്രമായിരുന്നു കാവ്യയുടെ ബാങ്ക് അക്കൗണ്ട്. ആവശ്യക്കാർ പണം കാവ്യയുടെ അക്കൗണ്ടിലേക്ക് അയച്ചു നൽകും. എന്നാൽ കാവ്യ നേരിട്ട് ലഹരിമരുന്ന് കൈമാറിയിരുന്നില്ല.
ലക്ഷങ്ങളാണ് ഇവരുടെ അക്കൗണ്ടിൽ എത്തിക്കൊണ്ടിരുന്നത് കഴിഞ്ഞദിവസം ആവിക്കൽ സ്വദേശിയെ എംഡിഎം.എയുമായി പിടികൂടിയിരുന്നു. ഇയാളുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കീർത്തനയിൽ എത്തിയത്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ വടകര പൊലീസ് വലയിലാക്കിയത്. കീർത്തനയെ ചോദ്യം ചെയ്‌തതിൽ നിന്നും ലഭിച്ച സാമ്പത്തിക രേഖകൾ പരിശോധിച്ചതിൽ നിന്നുമാണ് അധ്യാപികയായ കാവ്യയിലേക്ക് അന്വേഷണം എത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതഇ അറസ്റ്റ് ഉണ്ടയേക്കുമെന്നാണ് സൂചന
Comments (0)