പേരാമ്പ്രയിൽ പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

പേരാമ്പ്രയിൽ പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

വടകര: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പേരാമ്പ്ര എരവട്ടൂർ സ്വദേശി നമ്പൂടിക്കണ്ടി മീത്തൽ അശ്വിൻ രമേശ് (24) അറസ്റ്റിൽ.

മൊബൈൽ ഷോപ്പിൽ ജീവനക്കാരനായിരുന്ന പ്രതി നേരത്തെ വിവാഹിതനാണെന്ന് പൊലീസ് അറിയിച്ചു. പരാതിയെ തുടർന്ന് വടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

വടകര ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Comments (0)