കടയിൽ സാധനം വാങ്ങാനെത്തിയ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; 65-കാരൻ അറസ്റ്റിൽ

കടയിൽ സാധനം വാങ്ങാനെത്തിയ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; 65-കാരൻ അറസ്റ്റിൽ

വടകര: കടയിൽ സാധനം വാങ്ങാനെത്തിയ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വയോധികൻ അറസ്റ്റിൽ. മയ്യന്നൂർ തട്ടാറുത്തുമീത്തൽ നാസറിനെ (65) ആണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.

വീടിനോട് ചേർന്ന് പലവ്യഞ്ജന കട നടത്തിവരികയായിരുന്നു നാസർ. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

കുട്ടി വിവരം വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ വടകര പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചയുടൻ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വടകര ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്.

Comments (0)